നമ്മുടെ രൂഢമൂലമായ ധാരണകൾക്ക് വിരുദ്ധമായ സത്യങ്ങൾ വിളിച്ചു പറയുന്നവരെ നാം പരിഹസിക്കും. ഇങ്ങനെ ഏറ്റവുമധികം പരിഹസിക്കപ്പെട്ടവനാണ് സ്വാമി. ഇന്ത്യൻ ഇക്കോണമി 10% കണ്ട് വളരുമെന്നും അതിനായി സമ്പദ്‌വ്യവസ്ഥ തുറന്നിടണമെന്നും സ്വാമി 70കളിൽ തന്നെ വാദിച്ചു
1/6
ഇന്ത്യൻ രാഷ്ട്രീയത്തിലെ സാന്റാ ക്ലോസ് ആണ് സ്വാമി എന്ന് ഇന്ദിരാഗാന്ധി പരിഹസിച്ചു. അന്ന് നാം സോവിയറ്റ് ചേരിയായിരുന്നു. ഇന്തോ സോവിയറ്റ് ട്രീറ്റി ഭോഷ്ക്കാണ് എന്ന് സ്വാമി പരസ്യമായി പറഞ്ഞു. വാജ്പേയിയുടെ നേതൃത്വത്തിൽ ജനസംഘം ഈ ഉടമ്പടിയെ പിൻതുണയ്ക്കാൻ ആഗ്രഹിച്ച സമയമായിരുന്നു അത്
2/6
പക്ഷേ അന്ന് വൈകുന്നേരം തന്നെ ഗുരുജി ഗോൾവൽക്കർ ഈ ഉടമ്പടിക്കെതിരെ പ്രസംഗിച്ചു. ഗുരുജിയെക്കൊണ്ട് അങ്ങനെ നിലപാടെടുപ്പിച്ചത് സ്വാമിയാണ് എന്ന് ധരിച്ച് വാജ്പേയി സ്വാമിയെ ഉള്ളിൽ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷേ ഗുരുജിയെ പിന്തുടർന്ന് ജനസംഘവും ഇന്തോ സോവിയറ്റ് കരാറിനെതിരെ രംഗത്ത് വന്നു
3/6
ഇതൊന്നും ആരുടെയും കുറ്റമല്ല. അന്നൊക്കെ സോഷ്യലിസം ഒരു വിശുദ്ധ വാക്കാണ്. ആരും അതിനെതിരെ ഒരക്ഷരം മിണ്ടുകയില്ല. To this extent that - ദാ വരുന്നു ഒരു ഹിന്ദു സോഷ്യലിസ്റ്റ്! എന്ന് ദീനദയാൽ ഉപാധ്യായയെ ഗുരുജി കളിയാക്കുമായിരുന്നു.. (ഏകാത്മ മാനവ ദർശനം ഉണ്ടായത് വേറൊരു കഥ)
4/6
ഒടുവിൽ നമ്മൾ നിവൃത്തിയില്ലാതെ ഇക്കോണമി തുറന്നപ്പോൾ 1993 - 94 ആയി.. സോവിയറ്റ് യൂണിയൻ തകരുന്നതു വരെ സോഷ്യലിസം നമുക്ക് പ്രിയപ്പെട്ടതായിരുന്നു! സോഷ്യലിസം ശുദ്ധ മണ്ടത്തരമാണ് എന്ന് തുറന്നു പറഞ്ഞത് ജ്യോതി ബസു!
5/6
പക്ഷേ ഇപ്പോഴും നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം വിരാജിക്കുന്നു! ആരും ചോദ്യം ചെയ്യാനില്ലാതെ...

സ്വാമി തന്റെ യുദ്ധം തുടരുന്നു...

സ്വാമിയുടെ Reset എന്ന പുസ്തകവും അതിൽ പറയുന്ന കാര്യങ്ങൾ നിർമ്മല സീതാരാമൻ മെല്ലെ നടപ്പിലാക്കുന്നതും സൂക്ഷിച്ചു നോക്കിയാൽ യുദ്ധം മനസ്സിലാകും
6/6
You can follow @mohandastg.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: