നിങ്ങൾക്കറിയാമോ നമ്മൾ സാധാരണയായി ആഹാരത്തിൽ ചേർക്കുന്ന കായം / asaphoetida യുടെ ഇറക്കുമതിക്ക് ഒരു വർഷം ഇന്ത്യ ഏകദേശം 1000 കോടി രൂപ ചിലവാക്കുന്നു എന്ന്?? ഇനി അത് മാറും!! ഇന്ത്യ ലോകത്തെ ഏറ്റവും വലിയ കായം ഉത്പാദക രാജ്യം എന്ന സ്ഥാനം ലക്ഷ്യം വയ്ക്കുന്നു 🔥1/5
ലോകത്തെ കായം ഉത്പാദനത്തിന്റെ 40% ഉപയോഗിക്കുന്നത് ഇന്ത്യ ആണ്. അഫ്‌ഘാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ,ഇറാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഏകദേശം 1000 കോടി അടുപ്പിച്ചു ചെലവ് വന്നു.
എന്നാൽ ഇപ്പോൾ ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ കായം
2/5
ഉത്പാദകർ ആക്കാനുള്ള പരിശ്രമത്തിൽ ആണ് ശാസ്ത്രജ്ഞർ. Center for scientific and industrial research (CSIR) ൽ വികസിപ്പിച്ച തൈകൾ ഹിമാചൽ പ്രദേശിലെ ലാഹൌൾ, സ്പിതി താഴ്‌വരകളിൽ ഇപ്പോൾ കൃഷി ചെയ്തു പരീക്ഷണം തുടങ്ങി.
3/5
500 ഹെക്റ്ററിൽ നടത്തുന്ന പ്രൊജക്റ്റ്‌ വിജയിച്ചാൽ ലഡാഘ്,ഉത്തരഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആണ് പദ്ധതി.
ഇവ കൃഷി ചെയ്യാൻ ശെരിക്കും ഒരു രീതി ഇല്ല എന്നതായിരുന്നു ഇത്രയും നാൾ ഉള്ള വെല്ലുവിളി. ഇപ്പോൾ അത് പ്രാവർത്തികമാക്കിയിട്ടുണ്ട് 4/5
സംസ്ഥാന സർക്കാറിന്റെ 4 കോടി രൂപ ഫണ്ടിൽ ഇത് ഹിമാചൽ പ്രദേശിലെ കർഷകരെ പരിശീലിപ്പിക്കുകയാണ് CSIR ഇപ്പോൾ ചെയ്യുന്നത്. ഇത് വിജയകരമായി മാറിയാൽ വർഷം 1200 ടൺ ഇറക്കുമതി ചെയ്യുന്നതിൽ നിന്നും സാമ്പത്തികമായി ലാഭിക്കാനും സ്വയം ഉത്പാദനം ചെയ്യാനും കയറ്റുമതി ചെയ്യാനും ഇന്ത്യക്ക് കഴിയും 🔥🇮🇳
5/5
You can follow @GopikaNairgs.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: