പുതിയ കാർഷിക ബില്ലും പഞ്ചാര ചാക്കുകളും:

GST പോലെത്തന്നെ പുതിയ കാർഷിക ബില്ലും അനിവാര്യമായിരുന്നു എന്ന് പഴയ UPA സർക്കാരിന്റെ കാലത്തുതന്നെ ബോധ്യമായിരുന്നു.

എന്നാൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ചെയ്യുന്ന നിയമങ്ങൾ കൊണ്ടുവരാനുള്ള ആർജ്ജവവും രാഷ്ട്രീയ ധൈര്യവും കോൺഗ്രസ്സിന്

1/
ഇല്ലായിരുന്നു. കാരണം ഇത്തരം നിയമങ്ങൾ വന്നില്ല എങ്കിൽ അത് കൊണ്ട് ഗുണം ലഭിക്കുന്നത് കോൺഗ്രസ്സ് പാർട്ടിയെ താങ്ങി നിർത്തുന്ന വലിയ ഒരു ലോബിക്കും പാർട്ടി നേതാക്കൾക്കും ആയിരിക്കും.

ചുരുക്കിപ്പറഞ്ഞാൽ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നിയമങ്ങൾ ഈ ലോബികൾക്കോ അവർ സപ്പോർട്ട് ചെയ്യുന്ന രാഷ്ട്രീയ

2/
പാർട്ടികൾക്കോ ഗുണം ചെയ്യില്ല.

ഈ വലിയ ലോബികളെ എതിർത്തുകൊണ്ട് നിയമങ്ങൾ കൊണ്ടുവരാൻ അസാമാന്യമായ രാഷ്ട്രീയ ധൈര്യം ആവശ്യമാണ്.

അക്കാര്യത്തിൽ മോദി സർക്കാരിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല.

രാജ്യത്തെ മുഴുവൻ കർഷകർക്കും പ്രയോജനമാകുന്ന ഈ പുതിയ കർഷക ബില്ലിനെ കോൺഗ്രസ്‌ അടക്കമുള്ള

3/
രാഷ്ട്രീയ പാർട്ടികൾ എന്ത്‌ കൊണ്ട് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നു?

കാരണം മേൽപ്പറഞ്ഞ ലോബികളുടെ സമ്മർദ്ദം.

ഈ ബില്ലിനെ കർഷക വിരുദ്ധം എന്ന് അവർ വിശേഷിപ്പിക്കുമ്പോൾ ഈ ബില്ല് തികച്ചും ചൂഷകവിരുദ്ധമാണെന്ന് സാധാരണക്കാരന് മനസ്സിലാകും.

കർഷകൻ എന്ന ബ്രാൻഡിൽ വരുന്നത് കൂടുതലും
4/
ഇടനിലക്കാരും ഈ ലോബികളുമാണ്.
അവരുടെ വൻ കൊള്ളലാഭമാണ് ഈ ബില്ല് കാരണം നഷ്ടമാകാൻ പോകുന്നത്.

ഇത് എങ്ങനെ ആണെന്ന് നമുക്ക് നോക്കാം.

ഇന്ത്യൻ രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയായ കരിമ്പ് കൃഷിയെപ്പറ്റി ഒന്ന് മനസിലാക്കാം.

മറ്റ് അനേകം വിളകൾ ഉണ്ടായിട്ടും എന്തുകൊണ്ട് കരിമ്പുകൃഷി രാഷ്ട്രീയ

5/
ക്കാർക്ക് പ്രിയപ്പെട്ടതായി.

സംശയം ഇല്ല കരിമ്പിന്റെ മധുരം തന്നെ.

ഏറ്റവും ആദായം തരുന്ന ഒരു കൃഷി ആണ് കരിമ്പുകൃഷി. കർഷകർക്ക് അല്ല ചൂഷകർക്ക്. ചൂഷണത്തിലൂടെ സ്വരൂപിക്കുന്ന പണം രാഷ്ട്രീയക്കാരെ
വളർത്താനും നിലനിർത്താനും അതിലൂടെ ചൂഷകരുടെ താൽപ്പര്യത്തിന് അനുസരിച്ചുള്ള
6/
സർക്കാരുകളെ നിർമ്മിക്കാനും ഉപയോഗിക്കുന്നു.

ഇന്ത്യ കരിമ്പ് കൃഷിയിലും പഞ്ചസാര വ്യവസായത്തിലും ലോകത്ത് രണ്ടാം സ്ഥാനത്ത് ആണ്.
ലോബികളുടെ സ്വാധീനത്തിൽ പഞ്ചസാര വ്യവസായത്തിന് സർക്കാരുകൾ വാരിക്കോരി സബ്‌സീഡികൾ കൊടുത്തിട്ടുണ്ട്.
കൂടാതെ പലിശ ഇല്ലാതെ ലോണുകൾ ,കടം എഴുതി തള്ളൽ

7/
എന്നിങ്ങനെ അനവധി ബെനിഫിറ്റുകൾ ആണ് കരിമ്പു കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉള്ളത്. ഇതെല്ലാം ചേർന്ന് പഞ്ചസാര വ്യവസായത്തെ കൂടുതൽ മധുരമുള്ളതാക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പുകൃഷിയുള്ള സംസ്ഥാനങ്ങൾ മഹാരാഷ്ട്രയും , UP യും ആണ്. ഒരു കാലഘട്ടത്തിൽ ഡൽഹിയിലെ സർക്കാരുകളെ

8/
നിയന്ത്രിച്ചിരുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ഷുഗർ ലോബികൾ ആയിരുന്നു.

ഷുഗർ ലോബികൾ മാത്രം ഏകദേശം 150 ന് മുകളിൽ MP മാരെയാണ് ലോക സഭയിലേക്ക് അയക്കുന്നത്. അതായത് 150 പഞ്ചസാര ചാക്കുകൾ! ഇതിൽത്തന്നെ 120 മുകളിൽ MP മാർ സ്വന്തമായി പഞ്ചസാര മില്ലുകൾ ഉള്ളവരോ കരിമ്പു കൃഷിയുമായി
8/
നേരിട്ട് ബന്ധമുള്ളവരോ ആയിരിക്കും. ശരദ് പവാർ , നിതിൻ ഗഡ്ഗരി മുതലായവർ.
2014 ൽ KV തോമസ്സ് കേന്ദ്ര ഭഷ്യ സുരക്ഷാ ബിൽ കൊണ്ടുവന്നപ്പോൾ ശരദ് പവാറിൽ നിന്നും കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. കയറ്റുമതി ചെയ്യുന്ന പഞ്ചസാരയുടെ സബ്‌സിഡിയെ ചൊല്ലിയായിരുന്നു തർക്കം. അവസാനം
9/
പവാറിന്റെ നിർബന്ധത്തതിന് വഴങ്ങി സബ്‌സിഡി 2000 രൂപയിൽ നിന്ന് 3333 ആക്കാൻ സോണിയ തോമസിന് ഉത്തരവ് കൊടുത്തു. ആ സബ്‌സിഡി കൊണ്ട് ഉള്ള ഗുണം പഞ്ചസാര കയറ്റുമതി ചെയ്യുന്ന മുതലാളിമാർക്കാണ്.

സബ്‌സീഡി കൂട്ടിയാൽ കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യപ്പെടും. അപ്പോൾ ആഭ്യന്തര മാർക്കറ്റിൽ ലഭ്യത

10/
കുറയും. വില കൂടും. വീണ്ടും പഞ്ചസാര ചാക്കുകൾക്ക് കൂടുതൽ ലാഭം.

ഏകദേശം 5 കോടി ആളുകൾ കരിമ്പു കൃഷിയും പഞ്ചസാര വ്യവസായവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ട്. രാജ്യത്ത് ആകെയുള്ള 530 മില്ലുകൾ വഴി 80, 000 കോടി രൂപക്ക് മുകളിൽ വരുമാനം ആണ് ഈ മേഖല ഉൽപ്പാദിപ്പിക്കുന്നത്.

11/
ഇതിലെ ചൂഷണം രണ്ട് രീതിയിൽ ആണ്. കരിമ്പിന്റെ വിളവെടുപ്പ് അധികം വൈകിപ്പിക്കാൻ കഴിയില്ല.വൈകുന്തോറും കരിമ്പ് ചീഞ്ഞുപോകാൻ സാധ്യതയുണ്ട്. വിളവ് എടുത്ത് അധികദിവസ്സം വച്ചിരുന്നാൽ തൂക്കത്തിൽ ഗണ്യമായ കുറവുണ്ടാകും.

അപ്പോൾ പെട്ടെന്ന് തന്നെ അടുത്തുള്ള ഷുഗർ ഫാക്ടറിയിൽ ഇത് വിൽക്കേണ്ടി വരും.

12/
കരിമ്പുകർഷകന്റെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഈ ചൂഷക ലോബികൾ ചുളുവിലയിൽ കരിമ്പ് വാങ്ങും. വിലയിൽ സർക്കാരിന് യാതൊരു നിയന്ത്രണവും ഇല്ല. ഷുഗർ ലോബികൾ ചുളുവിലയിൽ വാങ്ങി പഞ്ചസാരയാക്കി അത് അവർക്ക് ഇഷ്ടമുള്ള വിലയിൽ വിൽക്കും. അതിന് സർക്കാരിന്റെ എല്ലാ ഒത്താശയും ഉണ്ടാവും. സർക്കാർ എന്നാൽ

13/
ഷുഗർ ലോബിതന്നെ ആണല്ലോ?
ഈ ചൂഷണത്തിലൂടെ കോടിക്കണക്കിനു രൂപ ലോബികൾ കൈവശമാക്കും.

പുതിയ ബില്ല് പ്രകാരം കർഷകന് ലോക്കൽ ഷുഗർ കമ്പനികളെ മാത്രം ആശ്രയിക്കേണ്ടി വരില്ല. ആ ദിവസം ഇന്ത്യയിൽ പൊതുവായി ഉള്ള വിലക്ക് തന്റെ വിള അയാൾക്ക് വിൽക്കാൻ കഴിയും.

രണ്ടാമത്തെ ചൂഷണം കൃഷിക്കാർക്ക് ഇവർ

14/
കൃത്യമായി പൈസ കൊടുക്കില്ല. ഇങ്ങനെ തടഞ്ഞുവെക്കുന്ന പൈസ വൻ തോതിൽ ഇലെക്ഷൻ ഫണ്ടിങ്ങിനും മറ്റുമായി ചിലവഴിക്കും. ബിസ്സിനെസ്സ് നഷ്ടമാണെന്ന് വരുത്തി തീർക്കും. ഇലക്ഷന് മുൻപായി സർക്കാർ ഈ മേഖലയെ രക്ഷിക്കാൻ താങ്ങു വില പ്രഖാപിക്കുകയും മുതലാളിമാർക്ക് കൃഷിക്കാരുടെ കുടിശ്ശിക

15/
തീർക്കാൻ എന്നപേരിൽ വലിയ ലോണുകൾ പലിശ ഇല്ലാതെ കൊടുക്കും. ആ ലോണുകളുടെ ബലത്തിൽ 5 കോടിയിൽ അധികം വരുന്ന കൃഷിക്കാരുടെ വോട്ടുകൾ കീശയിലാക്കി വീണ്ടും ഭരണം ഉറപ്പിക്കും.

താങ്ങു വില എന്നതും ചൂഷണം ആണ്.
ഒരേ സമയം ഈ ലോബികൾ കൃഷിക്കാരെയും സർക്കാരിനെയും ചൂഷണം ചെയ്യും.

ഉദാഹരണമായി ശരിക്കും

16/
100 രൂപ വിപണന മൂല്യം ഉള്ള കരിമ്പ്, ലോബികളുടെ ഇടപെടൽ മൂലം 20 രൂപ ആക്കുന്നു. മാർക്കറ്റിൽ കർഷകരിൽ നിന്നും ഈ വിലക്ക് വാങ്ങും. കർഷകർ മുറവിളി കൂട്ടുമ്പോൾ സർക്കാരിനെ കൊണ്ട് കർഷകന് വലിയ നഷ്ടം ഉണ്ടാവാത്ത ഒരു താങ്ങു വില ഇടും. ഉദാ 40 രൂപ. അല്ലെങ്കിൽ കർഷകർ കൃഷി ഉപേക്ഷിക്കും.
താങ്ങു വില
17/
കൊണ്ട് ശരിക്കുള്ള പ്രയോജനം ലോബികൾക്ക് ആണ്. അവർ 80 രൂപയുടെ കൊള്ളലാഭം എടുത്തു എന്ന് മാത്രമല്ല , സർക്കാർ ചിലവിൽ വീണ്ടും കരിമ്പിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു!!!

ഈ ബില്ല് നടപ്പിലാകുന്നതോടു കൂടി കർഷകർക്ക് ന്യായവില ലഭിക്കാൻ തുടങ്ങും. അതോടു കൂടി താങ്ങു വില കുറയ്ക്കാനോ അല്ലെങ്കിൽ
18/
ഇല്ലാതാക്കാനോ കഴിയും. അങ്ങനെ ലഭിക്കുന്ന പൈസ കൃഷിക്കാരുടെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി ഉപയോഗപ്പെടും. കൂടാതെ ഇന്ത്യ മുഴുവൻ ഒരു ലൈവ് കമ്മോഡിറ്റി മാർക്കെറ്റ് ആകുമ്പോൾ കർഷകർ വിൽക്കുന്ന സാധനങ്ങളുടെ വില കൃത്യമായി ലഭിക്കാനും ഈ നിയമങ്ങൾ സഹായകരമാകും.
ചുരുക്കിപ്പറഞ്ഞാൽ കർഷകർ

19/
വർഷങ്ങളായുള്ള രാഷ്ട്രീയക്കാരുടെയും അവരുടെ ലോബികളുടെയും ചൂഷണത്തിൽ നിന്നും മോചിതരാകും.

എന്തായിരിക്കും ഈ ബില്ല് രാഷ്ട്രീയമായി കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ?

" മഹാരാഷ്ട്രയിലെയും UP യിലെയും പഞ്ചസാരച്ചാക്കുകൾ തീരുമാനിക്കും ഇന്ത്യ ആര് ഭരിക്കണം എന്ന പഴചൊല്ലിന് ഇതോടെ പ്രസക്തി
20/
ഇല്ലാതെ ആകും.

ലോബികളുടെ വലിയ ഫണ്ടിംഗ് കിട്ടാതെ വരുമ്പോൾ UP, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാങ്ങളിലെ പല രാഷ്ട്രീയ സമവാക്യങ്ങളും തകിടം മറിയും. ഇതിൽ വലിയ നഷ്ടം ഉണ്ടാകാൻ പോകുന്നത് ശരദ്‌ പവാറിന്റെ NCP ക്ക് ആയിരിക്കും.
മഹാരാഷ്ട്രയിൽ ശിവസേനയെ BJP യിൽ നിന്ന് അടർത്തി മാറ്റിയ
21/
പവാറിനോടുള്ള ഒരു "മധുര" പ്രതികാരമായി ഈ ബില്ലിനെ കാണാം.
UP യിലും വൻ രാഷ്ട്രീയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

എപ്പോഴത്തെയും പോലെ ഒരു വെടിക്ക് 2 പക്ഷി എന്നതാണ് ഈ ബില്ലിന്റെയും വിശേഷം.
കോടിക്കണക്കിന് കർഷകർക്ക് പ്രയോജനം ഉണ്ടാകുന്നതോടൊപ്പം രാഷ്ട്രീയ എതിരാളികളുടെ അടിത്തറ ഇളക്കുക
22/
എന്ന തന്ത്രപരമായ ഒരു ലക്ഷ്യവും കൂടി മുൻനിർത്തിയാണ് മോദിജി ഈ ബില്ലിനും മുൻകൈ എടുത്തത് എന്നതിൽ സംശയമില്ല.

വാൽക്കഷ്ണം: CPM പോലുള്ള ഈർക്കിൽ പാർട്ടികൾ ഈ ബില്ലിനെതിരായ സംസാരിക്കുന്നത് കാണുമ്പോൾ പെരുമ്പറമേളത്തിന് നടുവിൽനിന്ന് ഉടുക്ക് കൊട്ടുന്നവനെയാണ് ഓർമ്മ വരുന്നത് https://abs.twimg.com/emoji/v2/... draggable="false" alt="😀" title="Grinsendes Gesicht" aria-label="Emoji: Grinsendes Gesicht">https://abs.twimg.com/emoji/v2/... draggable="false" alt="😀" title="Grinsendes Gesicht" aria-label="Emoji: Grinsendes Gesicht">https://abs.twimg.com/emoji/v2/... draggable="false" alt="😀" title="Grinsendes Gesicht" aria-label="Emoji: Grinsendes Gesicht">

അൻസാരിക്ക
You can follow @drAnsarikka.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: