ബാബരി മസ്ജിദും കോൺഗ്രസ്സും പിന്നെ തീവ്രമുസ്ലിം, ഇടത് പ്രചാരണങ്ങളും!!

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോൾ കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നത് കോൺഗ്രസ് ആയതിനാൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം കോൺഗ്രസിൻറെ തലയിൽ കെട്ടിവയ്ക്കാനാണ് ഇന്ത്യയിലെ ഇടതുപക്ഷവും
തീവ്ര മുസ്ലിംപക്ഷവും എക്കാലവും ശ്രമിച്ചിട്ടുള്ളത്. AD 1800ഗൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ ബാബറി മസ്ജിദ് വിവാദം ഉയർന്നു വന്നിട്ടുണ്ട്. കോൺഗ്രസ് പാർട്ടി സ്ഥാപിക്കപ്പെടുന്നത് 1885ലും. 1949ൽ മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചപ്പോൾ അത് എടുത്തു മാറ്റാൻ അന്നത്തെ സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രിക്ക്
ഉപദേശം കൊടുക്കുകയാണ് നെഹ്റുവും പട്ടേലും ചെയ്തത്. കോൺഗ്രസിൻറെ എക്കാലത്തെയും നിലപാട് ഇതുതന്നെയായിരുന്നു.

വിഭജനകാലത്തെ ഹിന്ദു മുസ്ലിം വർഗീയ കൂട്ടക്കൊലകളിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുത്തത് നെഹ്റു, പട്ടേൽ, മൗണ്ട് ബാറ്റൺ, മഹാത്മാഗാന്ധി എന്നിവരുടെ തീവ്ര പരിശ്രമത്തിലാണെന്ന്
ചരിത്രത്തിൽ നമുക്ക് വായിക്കാൻ കഴിയും. വിഭജനകാലെത്ത വർഗീയ കലാപങ്ങളിൽ 20 ലക്ഷത്തോളം ആളുകൾ മരിച്ചതായി Freedom at Midnight എന്ന പുസ്തകത്തിൽ Larry Collins ഉം Dominique Lapierre ഉം എഴുതിയിട്ടുണ്ട്. മതത്തിൻറെ പേരിൽ രാഷ്ട്രം രണ്ടായി വിഭജിക്കപ്പെട്ട് അതിലൊന്ന് മതരാഷ്ട്രമായി മാറിയപ്പോഴും
ഇന്ത്യയെ മതേതര രാഷ്ട്രമായി മുന്നോട്ടുനയിക്കുന്നതിൽ അതീവ ശ്രദ്ധയോടെ മുന്നേറിയതാണ് കോൺഗ്രസ് ചരിത്രം. മതാടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ സ്വാഭാവികമായും ഇന്ത്യ ഹിന്ദുരാഷ്ട്രമാവുമെന്ന് ആശിച്ച ആർഎസ്എസിന് കോൺഗ്രസിനോട് തീർത്താൽ തീരാത്ത പക വരാൻ മറ്റുകാരണങ്ങൾ ആവശ്യമില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോഴും RSS മുദ്രാവാക്യം കോൺഗ്രസ് മുക്ത് ഭാരത് എന്ന് തുടരുന്നു.

ബാബരി മസ്ജിദ് പരിസരത്ത് ഹിന്ദുക്കൾക്ക് പൂജ നടത്താൻ ആദ്യമായി അനുവാദം കൊടുത്തത് ഫൈസാബാദ് കോടതിയാണ്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയും 2019 ലെ സുപ്രീം കോടതി വിധിയും ഇതിനെ ശരിവെക്കുംവിധം തന്നെയായിരുന്നു.
ഇതിലൊന്നും കോൺഗ്രസ് പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് പറയേണ്ടതില്ല. പക്ഷേ ഇന്ത്യയിലെ ഹിന്ദുമതത്തിലും മുസ്ലിംമതത്തിലുമുള്ള തീവ്ര കക്ഷികൾ കോൺഗ്രസിനെ ഇതിൻറെ പേരിൽ കുറ്റപ്പെടുത്തി കൊണ്ടിരുന്നു. ഇടതുപക്ഷവും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

1950 മുതൽ എൺപതുകളുടെ അവസാനം വരെ വലിയ
പ്രശ്നങ്ങളില്ലാതെ ബാബരി മസ്ജിദ് വിഷയം മുന്നോട്ട് പോയതായി നമുക്ക് കാണാൻ സാധിക്കും. എൺപതുകൾക്കു ശേഷം ബാബരി വിഷയം കത്തിപ്പടരാൻ ഉണ്ടായ രാഷ്ട്രീയ സാഹചര്യം ഒരുക്കി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച രാഷ്ട്രീയ കൂടിച്ചേരലുകളിൽ പങ്കുള്ളത് കൊണ്ടായിരിക്കണം ഇന്ത്യയിലെ ഇടതുപക്ഷവും
തീവ്രമുസ്ലിംപക്ഷവും ബാബറി മസ്ജിദ് വിഷയം കോൺഗ്രസിൻറെ തലയിൽ കെട്ടിവച്ച് കൈകഴുകാൻ ശ്രമിക്കുന്നത്.
1989-90ലെ വി പി സിംഗ് ഗവൺമെൻറിൻറെ കാലത്ത് ആർഎസ്എസ് അതിൻറെ രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക. ബിജെപിയും ഇടതുപക്ഷവും താങ്ങിനിർത്തിയ വി പി സിംഗ് ഗവൺമെൻറിൻറെ
സാക്ഷിയാക്കി ഹിന്ദി ഹൃദയ ഭൂമിയെ അധിവർഗീയതയാൽ RSS ഉഴുതുമറിച്ചു.

ആർഎസ്എസിനെ രാഷ്ട്രീയ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ ഇടതുപക്ഷവും തീവ്ര മുസ്ലിം പക്ഷവും വഹിച്ച പങ്ക് വളരെ വലുതാണ്. അലഹബാദ് ഹൈക്കോടതി നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും
അവർക്ക് 6 വർഷം വിലക്കേർപ്പെടുത്തുകയും ചെയ്തപ്പോൾ സുപ്രീംകോടതി അവർക്ക് നൽകിയ സ്റ്റേ ഓർഡർ മാനിക്കാതെ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറിനെ അട്ടിമറിക്കാൻ ശ്രമിച്ച ആർഎസ്എസ് ഉൾപ്പെടെയുള്ള കോൺഗ്രസ് വിരുദ്ധരെ അടക്കി നിർത്താൻ അവർ പ്രയോഗിച്ച അടിയന്തരാവസ്ഥയാണ് ഇവന്മാർ 1978-ലെ കൂട്ടുകെട്ടിന്
ന്യായീകരണം പറയുന്നത്. അടിയന്തിരാവസ്ഥ എങ്ങനെ ഗാന്ധി വധത്തിന് കൂട്ടുനിന്നവരെ കൂടെക്കൂട്ടാൻ ന്യായമായി എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു!!!. മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി പ്രതിഷ്ഠിക്കുന്നതിലൂടെ കോൺഗ്രസ് ഗാന്ധി ഘാതകരെയും അവരുടെ ഹിന്ദുത്വ രാഷ്ട്ര സങ്കൽപ്പങ്ങളെയും ജനമനസ്സുകളിൽ
നിന്നും പറിച്ചെറിഞ്ഞു. ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ സ്ഥാനം കിട്ടേണ്ടിയിരുന്ന ഇവർക്ക് പിന്നീട് തിരിച്ചു വരാൻ സാഹചര്യം ഒരുക്കികൊടുത്തത് ഇന്ത്യയിലെ കോൺഗ്രസ് വിരുദ്ധരും ഇടതുപക്ഷവും ഒന്നിച്ചുചേർന്നാണ്.

പിന്നീട് 1989-90ലെ വി പി സിങ്ങ് ഗവൺമെൻറിലും ഇടതുപക്ഷവും RSS ഉം ഒന്നിച്ചതായി കാണാം.
1984ലെ ജനറൽ ഇലക്ഷനിൽ ബിജെപിക്ക് ഉണ്ടായിരുന്ന രണ്ട് സീറ്റിൽ ഒന്ന് ഇടതു കക്ഷികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് വിരുദ്ധരുടെ സഖ്യം വിജയിപ്പിച്ചുവിട്ട ബിജെപി സ്ഥാനാർഥി ആന്ധ്രയിലെ ഹനാകോണ്ടയിൽനിന്നുള്ള സി ജങ്ക റെഡി ആയിരുന്നു. 1989ൽ ബാബരി മസ്ജിദ് ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി
മിത്രസെൻ യാദവ് വിജയിക്കുന്നത് ആർഎസ്എസ് സഹായത്തിലുമാണ്!. ഈ വിജയമാണ് ബാബരി മസ്ജിദിനേറ്റ വലിയ ആഘാതങ്ങളിൽ ഒന്ന്. ഒരുപക്ഷേ 1989 വരെ ബാബരി മസ്ജിദ് കോൺഗ്രസ് സംരക്ഷിച്ചു നിർത്തി എന്നു പറയുന്നതിൽ അതിശയോക്തിയില്ല. പിന്നീട് 1991 മുതൽ 98 വരെ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചുവന്നത് ബജ്‌രംഗ്ദൾ
തീവ്രവാദിയായ വിനയ് കത്തിയാർ ആണ്. ഇടതുപക്ഷവും ആർഎസ്എസും തമ്മിലുള്ള വോട്ട് വെച്ച് മാറലുകൾ ഇവിടെ വ്യക്തമാണ്. മോഡിയുടെ ഇപ്പോഴത്തെ മണ്ഡലമായ വാരാണസിയും ഒരു കാലത്ത് ഇടതുപക്ഷം ജയിച്ചുവരുന്ന മണ്ഡലമായിരുന്നു!! ഒന്നാം യു പി എ യെ അമേരിക്കക്ക് രാജ്യത്തെ തീറെഴുതി എന്ന കാരണം പറഞ്ഞ് പിന്തുണ
പിൻവലിച്ചതും രണ്ടാം യു പി എ യുടെ സമയത്ത് അണ്ണാ ഹസാരെ , ബിജെപി എന്നിവർക്കൊപ്പം ചേർന്ന് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം അഴിച്ചുവിടാനും ഇടതുപക്ഷം മുന്നിൽതന്നെ ഉണ്ടായിരുന്നത് ഓർക്കണം.

മറ്റൊരു വശത്ത് കോൺഗ്രസിനെ ആക്രമിക്കാൻ മുസ്ലിം വർഗീയവാദികളും സജീവമായിരുന്നു. മുസ്‌ലിം പക്ഷത്തുനിന്നും
അതിശക്തമായ കോൺഗ്രസ് വിരോധം പ്രചരിപ്പിച്ച ജമാഅത്തെ ഇസ്ലാമി, സിമി മുതലായ കക്ഷികൾ പലപ്പോഴായി കോൺഗ്രസിൽ മൃദുഹിന്ദുത്വം ആരോപിക്കുകയും കോൺഗ്രസിൻറെ മൃദുഹിന്ദുത്വത്തെകാൾ നല്ലത് ആർഎസ്എസിന്റെ തീവ്രഹിന്ദുത്വം ആണെന്ന് പറഞ്ഞുനടന്നവരുമാണ്. 1978 ജനുവരി 14 പ്രബോധനം വാരികയിൽ RSS‌ ന്റെ സൽപ്പേരിന്
വേണ്ടി ജമാഅത്ത് മുസ്‌ലിംകൾക്കിടയിൽ പ്രവർത്തിക്കുമെന്നും മറ്റും അവരുമായുള്ള ചർച്ചയുടെ ഭാഗമായി തീരുമാനമെടുത്തതായി എഴുതിയിട്ടുണ്ട്. ആർഎസ്എസിന്റെ രാമരാജ്യംപോലെ ഇവർ കൊണ്ടുനടക്കുന്ന ആശയമാണ് ഇസ്ലാമികരാജൃം!!. അക്കാലംവരെയും ജനാധിപത്യവ്യവസ്ഥയിൽ വോട്ട് ചെയ്യുന്നത് ഹറാം (മതം വിരോധിച്ചത്)
ആണെന്ന് പറഞ്ഞു നടന്നിരുന്ന ഇവർ ആദ്യമായി വോട്ട് ചെയ്തത് ആർഎസ്എസ് ഉൾപ്പെടുന്ന മുന്നണിക്ക് വേണ്ടിയാണ്. ഇവരുടെ "ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ", "ജനാധിപത്യം തകർക്കുക ഖിലാഫത്ത് പുനസ്ഥാപിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങൾ ആർഎസ്എസിന് കാര്യങ്ങൾ എളുപ്പമാക്കാനുള്ളതായിരുന്നു.
ഇന്ത്യയിൽ ദ്വിരാഷ്ട്രവാദം തുടങ്ങിയത് ആർഎസ്എസ് ആണെങ്കിലും മുസ്ലീങ്ങളിൽ അതിന് വേദവാക്യങ്ങളെ (ഖുർആൻ, ഹദീസ്) വക്രീകരിച്ച് വിശദീകരിച്ച് അക്ഷരവായന നടത്തി ഇസ്‌ലാമിക രാഷ്ട്ര വാദത്തിന് താത്ത്വിക അടിത്തറ ഉണ്ടാക്കിയെടുത്തത് ഇവരുടെയൊക്കെ ആചാര്യനായ മൗലാന മൗദൂദിയാണ്.
ഇന്ത്യയിലെ മുസ്ലിംകളുടെമേൽ ആർഎസ്എസ് ഉദ്ഘോഷിക്കുന്ന മനുവിന്റെ നിയമം നടപ്പാക്കുന്നതിൽ തെറ്റില്ല എന്നാണ് മൗദൂദി അഹമ്മദികൾക്കെതിരിൽ നടന്ന കലാപം അന്വേഷിച്ച കമ്മീഷനോട് പറഞ്ഞത്!!!.
ഒരു ഭാഗത്തെ ഹിന്ദു തീവ്രവാദികളുടെ കോൺഗ്രസിന്നെതിരെയുള്ള 'മുസ്ലിംപ്രീണന' ആരോപണവും മറുഭാഗത്തെ മുസ്ലിം തീവ്രവാദികളുടെ 'മൃദുഹിന്ദുത്വ' ആരോപണവും കഴിച്ചു വേണം മതേതര ജനാധിപത്യ വിശ്വാസികളുടെ വോട്ട് കിട്ടി കോൺഗ്രസ് ജയിച്ച് വരാൻ. ഇത് സ്വാഭാവികമായും കോൺഗ്രസിന് ഇക്കാലയളവിൽ ക്ഷീണം വരുത്തി.
നേരത്തെ സൂചിപ്പിച്ചതുപോലെ 89 ലെ വി പി സിംഗ് ഗവൺമെൻറിൻറെ കാലത്താണ് ഇന്ത്യയിൽ ഹിന്ദു വർഗീയതയുടെ പെട്ടെന്നുള്ള വളർച്ചയ്ക്ക് കാരണമായ LK അദ്വാനി നയിച്ച രഥയാത്ര നടന്നത്. 1990 സെപ്റ്റംബർ 25ന് ഗുജറാത്തിലെ സോമനാഥിൽ ആരംഭിച്ച രഥയാത്ര ഇന്ത്യയുടെ ഹൃദയ ഭൂമികളിലൂടെ ചോരച്ചാലുകൾ ഒഴുക്കിക്കൊണ്ട്
കടന്നുപോയി. രഥയാത്രയ്ക്ക് ഉത്സാഹം പകരാനായി നടത്തിയ വർഗീയകലാപങ്ങളിൽ മുന്നൂറിലധികം മുസ്ലിങ്ങൾ മരിച്ചതായാണ് കണക്ക്. പലസ്ഥലങ്ങളിലും രഥയാത്രയെ സ്വീകരിച്ചത് പാത്രങ്ങളിൽ തുളുമ്പുന്ന മനുഷ്യരക്തം കാണിക്ക വച്ചാണെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന VP സിങ്ങിന്റെ
തന്നെപാർട്ടി ആയിരുന്നു ജനതാദൾ കാരനായ ഗുജറാത്ത് മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേൽ യാത്ര തടയാൻ യാതൊരു മാർഗവും സ്വീകരിച്ചതായി കാണാൻ കഴിയില്ല. യാത്രക്കുള്ള മാർഗ്ഗതടസ്സം കേന്ദ്രത്തിലെ ജനതാദൾ ഗവൺമെൻറിനെ ബാധിക്കുമെന്നതായിരിക്കാം കാരണം!!. രഥയാത്രയുടെ ഭാഗമായ വർഗീയ കലാപങ്ങളിൽ ഏറ്റവും കൂടുതൽ
ആളുകൾ മരിച്ച ഉത്തർപ്രദേശിലും സംസ്ഥാന ഭരണം കേന്ദ്രം ഭരിക്കുന്ന ജനതാദള്ളിന്റ കയ്യിൽ തന്നെ ഉണ്ടായിരുന്നു. മഹാരാഷ്ട്ര, ആന്ധ്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ കൊലവിളികളോടെ മുന്നോട്ടുനീങ്ങിയ രഥയാത്ര തന്നെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചുകൊണ്ട് അദ്വാനി ഡൽഹിയിൽ
കുറച്ചു ദിവസം കഴിച്ചുകൂട്ടി. അപ്പോഴും അറസ്റ്റ് ചെയ്യാതെ ഇന്ത്യയുടെ ഹൃദയഭൂമി പൂർണ്ണമായും വർഗീയവാദികൾക്ക് ഉഴുതുമറിക്കാൻ സൗകര്യം ചെയ്തു കൊടുത്തത് തൊണ്ണൂറുകളിലെ VP സിങ്ങ് ഗവൺമെന്റും അതുണ്ടാക്കിവെച്ച കടപ്പാടുകളുമല്ലാതെ മറ്റൊന്നുമല്ല. അവസാനം യാത്രയുടെ അന്ത്യത്തോടടുപ്പിച്ച് അദ്വാനിയെ
ബിഹാറിൽ വച്ച് ലാലുപ്രസാദ് യാദവ് അറസ്റ്റ് ചെയ്യുമ്പോഴേക്കും ബിജെപി അവർക്ക് വേണ്ട വിഷവിത്തുകൾ വിതച്ചു കഴിഞ്ഞിരുന്നു. ആവശ്യം പൂർത്തിയാക്കിയ BJP വൈകാതെതന്നെ കേന്ദ്ര ഗവൺമെൻറിനുള്ള പിന്തുണ പിൻവലിക്കുകയും തുടർന്നുവന്ന ഇലക്ഷനിൽ 120 സീറ്റുകളോടെ BJP ഇന്ത്യൻ പാർലമെൻറിൽ ശക്തിപ്രാപിക്കുകയും
അതോടൊപ്പം ഉത്തരേന്ത്യയിലെ രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് പോലുള്ള വലിയ സ്റ്റേറ്റുകളിൽ ഭരണം ഉറപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് ബിജെപിക്ക് പാർലമെൻറ്ലേക്കുള്ള വഴി എളുപ്പമാക്കി.

1991ലെ ഇലക്ഷനിൽ കോൺഗ്രസ് വിജയിച്ചെങ്കിലും യുപി ഭരിക്കുന്ന ബിജെപിയുടെ കയ്യിലായിരുന്നു ബാബരി മസ്ജിദ്
സംരക്ഷണ ചുമതല. ഭരണഘടനയുടെ ലിസ്റ്റ് 2(State List) പ്രകാരം ലോ ആൻഡ് ഓർഡർ സ്റ്റേറ്റിന്റെ ചുമതലയിൽ പെട്ടതാണ്. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രസംവിധാനത്തിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയുമായിരുന്നില്ല. കൂടാതെ യുപിക്ക് ചുറ്റുമുള്ള രാജസ്ഥാൻ, മധ്യപ്രദേശ് മുതലായ സ്റ്റേറ്റുകളിലും
കോൺഗ്രസിന് അധികാരമുണ്ടായിരുന്നില്ല.
മസ്ജിദ് തകർക്കപ്പെട്ട ഉടൻതന്നെ ഇവിടങ്ങളിലൊക്കെയുള്ള ബിജെപി ഗവൺമെൻറുകളെ കേന്ദ്രം പിരിച്ചുവിട്ടിട്ടുണ്ട്. ബാബരി മസ്ജിദ് തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ ലിബർഹാൻ കമ്മീഷനെ നിയമിച്ചതും കോൺഗ്രസ് തന്നെയാണ്. 2009 ലിബർഹാൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ
കോൺഗ്രസിനെ യാതൊരു വിധത്തിലും കുറ്റപ്പെടുത്തിയിട്ടില്ല. മസ്ജിദിന്റെ സംരക്ഷണത്തിന് ചുമതലയുണ്ടായിരുന്ന യുപി മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചിട്ടുമുണ്ട്.

കോൺഗ്രസ്സിന്നെതിരെ ബാബരി മസ്ജിദ് വിഷയത്തിൽ ഉയർന്നുവന്ന പ്രധാന ആരോപണങ്ങളിൽ ഒന്നാണ് ബാബരി തർക്കഭൂമി
VHP ക്ക് ശിലാന്യാസത്തിന് വിട്ടു കൊടുത്തു എന്നത്. 1989ൽ നടന്ന ശിലാന്യാസത്തിന് മുന്നോടിയായി കോടതി വിധി കർശനമായി പാലിക്കണമെന്ന് അതിൻറെ സംഘാടകരോട് എഴുതി വാങ്ങിയാണ് അന്നത്തെ ഗവൺമെൻറ് ഇവർക്ക് യാത്രക്ക് അനുമതി നൽകിയത്. അന്ന് തർക്കഭൂമിക്ക് പുറത്ത് ശിലാന്യാസം നടത്തേണ്ടിവന്ന ഹിന്ദു ഭീകരർ
അതി ശക്തമായ ആരോപണങ്ങൾ കോൺഗ്രസിനെതിരെ ഉയർത്തി. ഷാബാനു കേസിൽ മുസ്ലിം ശരീആ നിയമം സംരക്ഷിക്കാൻ നിയമം കൊണ്ടുവന്ന രാജീവ് ഗാന്ധി ഗവൺമെൻറ് മുസ്ലിം പ്രീണനം നടത്തുകയാണെന്നും ഹിന്ദുക്കൾക്ക് അവകാശപ്പെട്ട രാമജന്മഭൂമിയിൽ നിന്നും കോൺഗ്രസ് ഹിന്ദുക്കളെ തടയുകയാണെന്നും വ്യാപകമായി പ്രചരിപ്പിച്ചു.
മറുവശത്ത് മുസ്ലിം തീവ്രവാദികൾ ബാബരി ഭൂമി കോൺഗ്രസ് ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തു എന്നും പ്രചരിപ്പിച്ചു. ഇതിൻറെ ഫലമായി 1989ലെ ജനറൽ ഇലക്ഷനിൽ കോൺഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ബിജെപി ഇടതുപക്ഷ പിന്തുണയോടെ ജനതാദൾ ഗവൺമെൻറ് വി പി സിംഗിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിലേറി.
ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് ഗവൺമെൻറും 1989ലേത് ആയിരുന്നു. ശിലാന്യാസവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ 1989ലെ പാർലമെൻറ് ഇലക്ഷനിൽ കോൺഗ്രസ് വിജയം വരിക്കേണ്ടതും യുപിയിൽ കോൺഗ്രസ് തുടർഭരണം സാധിക്കേണ്ടതുമായിരുന്നു.
ഇടതുപക്ഷ ചിന്താഗതിക്കാരനായ കുൽദീപ് നയ്യാർ എന്ന പത്രപ്രവർത്തകനാണ് ബാബരി മസ്ജിദ് തകർക്കാൻ നരസിംഹറാവു 'മൗനാനുവാദം' നൽകി എന്ന ആരോപണവുമായി മുന്നോട്ട് വന്നത്. അദ്ദേഹം സമർപ്പിച്ച തെളിവ് പള്ളി തകർക്കുമ്പോൾ റാവു പൂജാമുറിയിൽ ആയിരുന്നു എന്നാണ്!!.
റാവുവിന്റെ ബയോഗ്രഫിയായ Half lion: How Narsimha Rao transformed India എന്ന പുസ്തകം എഴുതിയ വിനയ് സിതാപതി ഇത് നിഷേധിക്കുന്നുണ്ട്. ഡിസംബർ ആറിന് റാവുവിൻറെ വീട്ടിൽ കുതിച്ചെത്തിയഡോക്ടർ അദ്ദേഹത്തെ വളരെ മാനസിക പിരിമുറുക്കത്തോടെ കണ്ടതായും ബൈപാസ് സർജറി കഴിഞ്ഞു നിൽക്കുന്ന അദ്ദേഹത്തിൻറെ
ആരോഗ്യസ്ഥിതിയിൽ ഉത്കണ്ഠപെട്ടതായും പറഞ്ഞിട്ടുണ്ട്.

കോൺഗ്രസിനെതിരെ ആരോപണമുന്നയിക്കുന്നവർകൊക്കെ ഇന്നും തെളിവായിട്ട് ഹാജരാക്കാനുള്ളത് കുൽദീപ് നയ്യാർ എന്ന ഇടതു ചായ്‌വുള്ള പത്രപ്രവർത്തകന്റെ റിപ്പോർട്ടുകൾ മാത്രമാണ്!. RSS നെ രാഷ്ട്രീയ അന്ധകാരത്തിൽ നിന്നും കൈപിടിച്ച് എഴുന്നേൽപ്പിച്ച
ഇടതുപക്ഷത്തിന് ബാബരി തകർച്ചയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാൻ നെയ്യാറിന്റെ പത്രറിപ്പോർട്ട് മതിയാവില്ല. ഇന്ത്യൻ രാഷ്ട്രീയ ചരിത്രവും ആർഎസ്എസ് ഉൾപ്പെട്ട രാഷ്ട്രീയ മുന്നണികളും പലതിനും സാക്ഷിയാണ്.
ഈ കുൽദീപ് നയ്യാർ പിന്നീട് മാധ്യമം ദിനപ്പത്രത്തിൻറ്റെ കോളമിസ്റ്റായതും മാധ്യമവും ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസ്സുമായുള്ള ശത്രുത സമീപകാലം വരെ തുടർന്ന് പോന്നതും ചരിത്രം.
കടപ്പാട്
You can follow @KoYiKkoDaNs.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: