കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ മെയ് പതിനഞ്ച് വരെ ഞാൻ ഞങ്ങളുടെ പഞ്ചായത്തിന്റെ കോൾ സെന്ററിൽ സന്നദ്ധ സേന പ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് നേരിട്ട് അറിഞ്ഞ ചില കാര്യങ്ങൾ ഞാൻ പറയാം. കോൾ സെന്ററിൽ നമ്മൾ നൽകിയത് മരുന്നുകളും അവശ്യ https://twitter.com/Nizar____/status/1264714304118382592">https://twitter.com/Nizar____...
സാധനങ്ങൾ എത്തിച്ച് നൽകലുമാണ്. കോൾ സെന്ററിൽ വരുന്ന കോളുകൾ അതത് വാർഡിലെ സന്നദ്ധ സേവ വളണ്ടിയർമാർക്ക് കൈമാറി സേവനങ്ങൾ എത്തിച്ച് നൽകും. മെഡിസിന് പോലീസിന്റെയും ഫയർഫോഴ്സിന്റെയും കൂടി സഹായങ്ങൾ തേടേണ്ടി വന്നിട്ടുണ്ട്. ഒരോ ദിവസവും വാർഡുകളിൽ ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നതും വളണ്ടിയർമാർ
തന്നെയാണ്. പഞ്ചായത്തിലെ അഥിതി തൊഴിലാളികളുടെ കണക്ക് എടുക്കാൻ ഓരോ വാർഡിലും ഒരു വളണ്ടിയർക്ക് ചാർജ് കൊടുത്തിരുന്നു. ഒരു ദിവസം കൊണ്ട് എല്ലാ വാർഡിലെയും കണക്കുകൾ പേര്, സംസ്ഥാനം, ഫോൺനമ്പർ അടക്കം വളണ്ടിയർമാർ എത്തിച്ചു നൽകി. എല്ലാ വാർഡിലേക്കും ദിവസവും ഭക്ഷണപ്പൊതി കൊണ്ടു പോവുന്നതിന്റെ
പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് എല്ലാവർക്കും അവശ്യ സാധനങ്ങൾ താമസ സ്ഥലത്ത് കൊണ്ട് കൊടുക്കുകയും സാധനങ്ങൾ തീരുന്ന മുറയ്ക്ക് കോൾ സെന്ററിൽ വിളിച്ചാൽ എത്തിക്കുമെന്നും അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാനുള്ള ട്രെയിനും മറ്റ് യാത്രാ സൗകര്യങ്ങളും വരുമ്പോൾ പഞ്ചായത്ത് സെക്രട്ടറി
അത് ഓരോ വാർഡിലെയും ചാർജുള്ള വളണ്ടിയർമാരെ അറിയിച്ച് കൃത്യമായ എണ്ണം ജില്ല കലക്ടർക്ക് അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബസ് ഏർപ്പാട് ചെയ്ത് അവരെ അയച്ചിട്ടുണ്ട്. കിറ്റ് അഥിതി തൊഴിലാളികൾക്ക് മാത്രമല്ല, ബുദ്ധിമുട്ട് അനുവദിക്കുന്ന എല്ലാ കുടുംബങ്ങൾക്കും കൊടുത്തിട്ടുണ്ട്
(സർക്കാരിന്റെ കിറ്റ് കൂടാതെ ). മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപ്രൂവൽ നൽകുന്നതും പഞ്ചായത്ത് മുഖാന്തിരമാണ്. അതും ഒരാൾ അപ്ലൈ ചെയ്താൽ ഹോം ക്വാറന്റീനുള്ള സൗകര്യമുണ്ടോ, പ്രായമായവരും ഗർഭിണികളും കുട്ടികളുമുണ്ടോ എന്നൊക്കെ നോക്കി ഹോം ക്വാറന്റീൻ
വിടാൻ പറ്റുമെങ്കിൽ അങ്ങനെയും ഇല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീനും നിർദേശിക്കും. ഇത് തിരിച്ച് കലക്ടർക്ക് അയച്ച് കൊടുക്കും. പാസ് അനുവദിക്കുന്നത് അവിടെ നിന്നാണ്. ഈ പഞ്ചായത്തിൽ ഒരു സ്കൂളും ഒരു കോളേജ് ഹോസ്റ്റലുമാണ് ഏറ്റെടുത്തത്. രണ്ട് ദിവസങ്ങളിലായി 30 വീതം വളണ്ടിയർമാർ പണിയെടുത്ത്
ക്ലീൻ ചെയ്ത് ഫയർഫോഴ്സ് വന്ന് അണുവിമുക്തമാക്കി വെച്ചിട്ടുണ്ട്. ഏകദേശം 40 ഓളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ 6 പേരാണ് അവിടെ നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവ ഒഴിഞ്ഞ് കിടക്കുന്നുണ്ട്.പക്ഷേ എല്ലാം അറ്റാച്ച്ട് ബാത്ത്റും ഉള്ളവയല്ല. എങ്കിലും എല്ലാവർക്കും സെപറേറ്റ് ഫ്രഷ്റും
കൊടുക്കാൻ സാധിക്കും. ഒരു ദിവസം കോവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ നടക്കുന്ന കാര്യങ്ങളുടെ റിപ്പോർട്ട് 4 മണിയാവുമ്പോൾ മുകളിലേക്ക് പോവുന്നുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറയുന്ന കണക്കുകൾ ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് പറയുന്നവയാണ്. 2 ലക്ഷം സൗകര്യവും പറഞ്ഞത് ഈ റിപോർട്ട്
വെച്ച് തന്നെയാവും. നിലവിൽ സ്വമേധയ വിട്ടു നൽകിയിട്ടുള്ളവയാണ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ളത്.
ഇങ്ങനെയൊരു സിസ്റ്റം കേരളം ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാഷ്ട്രീയ കണ്ണോടെ നോക്കി ഈ സിസ്റ്റത്തെ നശിപ്പിക്കരുത്. അത് ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാവും.
ഇങ്ങനെയൊരു സിസ്റ്റം കേരളം ഉണ്ടാക്കി വെച്ചിട്ടുണ്ട്. രാഷ്ട്രീയ കണ്ണോടെ നോക്കി ഈ സിസ്റ്റത്തെ നശിപ്പിക്കരുത്. അത് ഈ നാടിനോട് ചെയ്യുന്ന ക്രൂരതയാവും.
ഹോം ക്വാറന്റീനിലുള്ളവരെ നിരീക്ഷണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. https://twitter.com/sbmohan_tweets/status/1264602414327328768?s=19">https://twitter.com/sbmohan_t...