നാൽപതുകാരനായ റിമാൻഡ്‌ പ്രതിക്ക് കോവിഡ്...

ഈ വാർത്ത മഹാരാഷ്ട്രയിൽ നിന്നോ, തമിഴ്നാട്ടിൽ നിന്നോ അല്ല. നമ്മുടെ കേരളത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ അബ്കാരി കേസ്റ്റിൽ അറസ്റ്റിലായി സെപ്ഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്...
1/n
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ വ്യക്തമായ ഉറവിടമില്ലാത്ത പത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പന്ത്രണ്ട് ആരോഗ്യ പ്രവർത്തകർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തിയ ഓട്ടോ റിക്ഷ ഡ്രൈവർക്കും രോഗം
2/n
സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ പരിയാരത്ത് ചികിത്സ തേടിയ ദമ്പതികൾക്കും, ആദിവാസി ഗർഭിണിക്കും രോഗം എവിടെ നിന്നും പകർന്നു എന്ന് വ്യക്തമല്ല. വാളയാറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്ക ഉയർത്തുന്നുണ്ട്...

വിദേശത്ത് നിന്നും, അന്യ സംസ്ഥാനങ്ങളിൽ
3/n
നിന്നും വരുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഉറവിടമില്ലാത്ത കേസുകൾ ചൂണ്ടിക്കാട്ടുന്നത് അപര്യാപ്തമായ ടെസ്റ്റിംഗിലേക്ക് തന്നെയാണ്. നമുക്ക് കേസുകൾ കുറവാണെന്ന് പറഞ്ഞ് അഹങ്കരിക്കുമ്പോൾ, ലോക് ഡൗൺ തുടങ്ങിയപ്പോൾ ടെസ്റ്റിംഗിൽ മുന്നിലായിരുന്ന നമ്മൾ ഇപ്പോൾ
4/n
ടെസ്റ്റിംഗിൽ ദേശീയ ശരാശരിയേക്കാൾ പിറകിലാണ് എന്ന യാഥാർത്ഥ്യം മനസ്സിലാക്കണം. പോസിറ്റിവിറ്റി റേറ്റിലും (മൊത്തം കേസുകളും, ടെസ്റ്റിംഗ് എണ്ണവും തമ്മിലുള്ള അനുപാതം) നമ്മൾ വളരെ പിറകിലാണ്. കേരളം ടെസ്റ്റിംഗിൽ രാജ്യത്ത് 17 ആം സ്ഥാനത്താണ്. നമ്മൾ ഇതുവരെ നടത്തിയത് 53,873 ആർ.ടി. - പി.സി.ആർ.
5/n
ടെസ്റ്റുകളാണ് (മൊത്തം 61,900 ടെസ്റ്റുകൾ). ഒന്നാം സ്ഥാനത്ത് നിൽക്കുന്ന തമിഴ്നാട് നടത്തിയത് 4,09,615 ടെസ്റ്റുകളാണ്. കേരളത്തിൻ്റെ പോസിറ്റിവിറ്റി റേറ്റ് 1.31 ശതമാനമാണ്. വലിയ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ് (0.43), ആസാം (0.57), ജാർഖണ്ഡ് (0.76), ആന്ധ്ര പ്രദേശ് (0.94), കർണാടക (1.00 ),
6/n
ഒഡീഷ (1.07), ഹരിയാന (1.20) എന്നിവ (ചെറിയ സംസ്ഥാനങ്ങളെ കേരളവുമായി താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല) കേരളത്തേക്കാൾ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞ സംസ്ഥാനങ്ങളാണ്...
(ടെസ്റ്റിൻ്റെയും, പോസിറ്റിവിറ്റി റേറ്റിൻ്റേയും ചാർട്ടുകൾ കമൻ്റിലുണ്ട്)

ഈ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ
7/n
കേസുകൾ കുറഞ്ഞ് നിൽക്കുന്നത് ടെസ്റ്റിംഗ് കുറച്ചതു കൊണ്ടാണ് എന്ന വസ്തുതയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ടെസ്റ്റിംഗിൽ വർദ്ധനവുണ്ട്. അത് കേസുകളിൽ പ്രതിഫലിക്കുന്നുമുണ്ട്. എന്നാൽ ആ ടെസ്റ്റിംഗ് പോലും പര്യാപ്തമല്ല. കഴിഞ്ഞ ദിവസം നടന്നത് 1457 ടെസ്റ്റുകൾ മാത്രമാണ്. 53 പോസിറ്റീവ് കേസുകളും.
8/n
15,000 ടെസ്റ്റിലേറെ നടത്തുന്ന സംസ്ഥാനങ്ങൾ ഉള്ളപ്പോഴാണ് കേരളത്തിൻ്റെ ഈ മെല്ലെപ്പോക്ക്. 4000 ടെസ്റ്റ് വരെ നടത്താനുള്ള സൗകര്യം കേരളത്തിലുണ്ട് എന്ന കാര്യവും നമ്മൾ പ്രത്യേകം ഓർക്കണം...

ഈ പറഞ്ഞു വരുന്നത് ടെസ്റ്റിംഗ് വർദ്ധിപ്പിക്കണമെന്നാണ്. നമ്മൾ രണ്ടു മാസത്തെ വിലപ്പെട്ട സമയം
9/n
പാഴാക്കി കളഞ്ഞിരിക്കുകയാണ്. ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാകണം. നമ്മൾ " നമ്പർ 1 ആണ് '' എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറഞ്ഞാൽ കൊറോണ ഒഴിഞ്ഞു പോകില്ല. തളളിനും, പി.ആർ. വർക്കിനും കളയുന്ന സമയം ക്യാറൻ്റെെൻ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും, ടെസ്റ്റിംഗ്
10/n
വർദ്ധിപ്പിക്കാനും ഉപയോഗപ്പെടുത്തണം. ഇല്ലെങ്കിൽ #Herd_Immunity നേടിയെടുക്കാൻ കഴിയാതെ വാക്സിനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് വേണ്ടി വരും. അത് കേരളത്തിലും പട്ടിണി മരണങ്ങൾ സാധാരണമാക്കും...

#WeNeedMoreTests
#WeNeedMoreInstitutionalQuarantine
n/n
You can follow @trrajeshtvpm.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: