ഞാനൊരു പൊതുജനാരോഗ്യ വിദഗ്ധനോ വൈറോളജിസ്‌റ്റോ ഒന്നുമല്ല. എന്നാലും മനസ്സിൽ തോന്നുന്ന ചില കാര്യങ്ങൾ പറയാതെ വയ്യ. ഈ പോസ്റ്റിൽ പറയാൻ പോകുന്ന കാര്യങ്ങൾ ഡോക്ടർമാർ ഉൾപ്പെടെയുള്ള പലർക്കും ഇഷ്ടപ്പെടില്ലായിരിക്കാം. എന്നാലും സാരമില്ല!
അമേരിക്കയിലും യൂറോപ്പിലും നാല്പതും അൻപതും വയസ്സ് പ്രായമുള്ളവർ മരണത്തിന് കീഴടങ്ങുമ്പോൾ കേരളത്തിൽ തൊണ്ണൂറും എൺപതും വയസ്സുള്ള ആളുകൾ വെന്റിലേറ്ററിൽ ഒക്കെ കേറിയിട്ട് പയറ് പോലെ രക്ഷപ്പെട്ടു വരുന്നുവെന്നുള്ള വാർത്തകൾ നമ്മളെല്ലാവരും കാണുന്നുണ്ടല്ലോ.
അതിനാൽത്തന്നെ അമേരിക്കയിലെ ചികിത്സ മോശമാണെന്നും കേരളത്തിലെ ചികിത്സ മികച്ചതാണെന്നും ഇതിൽ നിന്ന് ഇൻഫെർ ചെയ്തുള്ള പോസ്റ്റുകളും കണ്ടു.

ഒരു കാര്യം പറയട്ടെ. ഇന്റൻസീവ് കെയർ മെഡിസിൻ എന്ന് പൊതുജനവും ചില ഡോക്ടർമാരുമെങ്കിലും ആദ്യമായി കേൾക്കുന്നത് കഴിഞ്ഞ നിപ്പ കാലത്താകണം.
കേരളത്തിലെ ചുരുക്കം കോർപ്പറേറ്റ് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾ ഒഴിച്ചാൽ, ഒരിടത്തും ഇന്റൻസീവ് കെയർ എന്നത് ഒരു മെഡിക്കൽ സ്പെഷ്യാലിറ്റിയായി പ്രവർത്തിക്കുന്നില്ല എന്നാണെന്റെ അറിവ്.
മെഡിക്കൽ കോളേജുകളിലും ഇന്റൻസീവ് കെയർ മാനേജ് ചെയ്തിരുന്നത് അനസ്തീഷ്യോളജിക്കാരാണ്, അവരുടെ ഒരു സൈഡ് ബിസിനസ് പോലെ (ഇപ്പോൾ ഇതിന് മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ല).
അതേസമയം വിദേശങ്ങളിൽ, ജനറൽ മെഡിസിൻ, പൾമനോളജി, അനസ്തേഷ്യ ഒക്കെ പഠിച്ചവരിൽ നിന്ന് വീണ്ടും ഫെലോഷിപ് ട്രെയിനിങ് കഴിഞ്ഞാണ് ഇന്റൻസീവ് കെയർ ഫിസിഷ്യൻസ് ഉണ്ടാകുന്നത്.മറ്റു ചില സ്പെഷ്യാലിറ്റികൾ കഴിഞ്ഞവരും ഇന്റൻസീവ് കെയർ ഫിസിഷ്യൻസ് ആകാറുണ്ട്.
ഇതിന്റെ വ്യത്യാസം രോഗികളുടെ ചികിത്സയിലും കാണാറുണ്ട്. മരിച്ചെന്നുറപ്പിച്ച എത്രയെത്ര രോഗികളെ ഇന്റെൻസിവിസ്റ്റുകൾ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന കാഴ്‌ച പലപ്പോഴും അത്ഭുതാദരങ്ങളോടെ നോക്കി നിന്നിട്ടുണ്ട്.
കഠിനാധ്വാനവും പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവും മെഡിക്കൽ വിഷയങ്ങളിൽ നല്ല അറിവുമുള്ളയാളിനേ നല്ലൊരു ഇന്റെൻസിവിസ്റ്റ് ആകാനാകൂ.രോഗികളുടെ ഭാഗത്തു നിന്നും മറ്റുള്ള ഡോക്ടർമാർക്ക് കിട്ടുന്ന ഒരു അംഗീകാരം ഇവർക്ക് പലപ്പോഴും കിട്ടാറില്ലെന്നും തോന്നിയിട്ടുണ്ട്.
പറഞ്ഞു വന്നത്, അമേരിക്കയിലും മറ്റും കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലമായി ഒരു വൈദ്യശാസ്ത്രമേഖലയെന്ന നിലയിൽ വികാസം പ്രാപിച്ച ഇന്റെൻസീവ് കെയർ മെഡിസിന് കഴിയാത്ത കാര്യമാണ് നമ്മുടെ സർക്കാരാശുപത്രിയിലെ ഇന്റെൻസീവ് കെയർ മെഡിസിന് സാധിച്ചതെന്ന് കാണാം.
ഇതെന്തു കൊണ്ടാവാം? നമ്മുടെ സർക്കാരാശുപത്രികളിൽ ഇന്റെൻസീവ് കെയർ മാനേജ് ചെയ്യുന്ന ഡോക്ടർമാർ വിദേശങ്ങളിലെ ഇന്റൻസിവിസ്റ്റുകളെക്കാൾ മികച്ചവരായത് കൊണ്ടോ സൗകര്യങ്ങൾ മികച്ചതായതു കൊണ്ടോ ഒക്കെയാണോ? അതോ മറ്റു വല്ല കാരണങ്ങളുമാണോ?
കോവിഡ് 19 എന്ന വൈറസ് വ്യത്യസ്തമായ മൂന്ന് സ്‌ട്രെയ്നുകൾ ഉണ്ടത്രേ. വവ്വാലിൽ നിന്ന് ഈനാംപേച്ചി വഴി ആദ്യം മനുഷ്യനിലെത്തിയ സ്‌ട്രെയിൻ എ, ഇതിൽ നിന്ന് ജനിതക മ്യുട്ടേഷൻ വഴി ഉണ്ടായ സ്‌ട്രെയിൻ ബി (ഇതാണ് വുഹാനിൽ പ്രധാനമായും കണ്ടത്), പിന്നെ സ്‌ട്രെയിൻ സി.
യൂറോപ്പിൽ കാണുന്ന നാലിൽ മൂന്ന് ഭാഗവും സ്‌ട്രെയിൻ ബി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയുടെ ഈസ്റ്റ് കോസ്റ്റിൽ കോവിഡിന്റെ എപ്പിസെന്റർ ആയിരുന്ന ന്യുയോർക്കിലും മറ്റും കാണപ്പെടുന്നതും ബി സ്‌ട്രെയിൻ തന്നെ. യൂറോപ്പിൽ നിന്ന് വന്നവർ കൊണ്ട് വന്നതാണിതെന്നായിരുന്നു അനുമാനം.
എന്നാൽ അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിൽ കാണപ്പെടുന്ന സ്‌ട്രെയിൻ പ്രധാനമായും എ ആണത്രേ! അതായത് വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യനിലേക്കെത്തിയ ഒറിജിനൽ സ്‌ട്രെയിൻ. ചൈനയിൽ പോലും വലിയ പ്രചാരമില്ലാതിരുന്ന ഇത് എങ്ങനെ അമേരിക്കയിലെത്തിയെന്നത് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ഒരു പ്രഹേളികയാണ്.
വെസ്റ്റ് കോസ്റ്റിൽ ഏകദേശം നാല് ലക്ഷം പേർക്ക് ഈ സ്‌ട്രെയിൻ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഏഷ്യയിലും (ചൈന ഒഴികെ) സിംഗപ്പൂരിലും ഒക്കെ പരക്കെ കാണപ്പെടുന്നത് സി സ്‌ട്രെയിൻ ആണത്രേ.
വൈറസിന്റെ ഈ വിവിധതരം സ്‌ട്രെയ്നുകൾ ഉണ്ടാക്കുന്ന രോഗത്തിന്റെ തീവ്രതയും വ്യത്യസ്‍തമായിരിക്കാമോ? അല്ലെങ്കിൽ പിന്നെ രോഗം പടർന്നു പിടിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും എന്ത് കൊണ്ട് ഇന്ത്യയിൽ രോഗം കൂടുതൽ ആളുകളെ കൊല്ലുന്നില്ല?
ടെസ്റ്റ് ചെയ്യാത്തത് കൊണ്ട് കണ്ടുപിടിക്കപ്പെടുന്നില്ല എന്ന വാദം അംഗീകരിച്ചാലും ഇത് പിടിപെടുന്നവരിൽ ഭൂരിഭാഗവും കടുത്ത അസുഖത്തിനടിപ്പെടുന്നില്ല, അല്ലെങ്കിൽ ചികിത്സ കൊണ്ട് രക്ഷപ്പെടുന്നു എന്നത് ഒരു വസ്തുതയാണ്.
നമ്മുടെ നാട്ടിൽ കാണുന്ന സ്‌ട്രെയിൻ അധികം ആളുകളെ കൊല്ലുന്നതല്ലെങ്കിൽ ആശയ്ക്ക് വകയുണ്ട്. ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. തീവ്രരോഗസാധ്യത കുറവാണെങ്കിൽ ലോക്ക്ഡൗൺ കാര്യങ്ങളിലും മറ്റും സർക്കാരിന് കുറേക്കൂടി ഉറപ്പോടെ തീരുമാനങ്ങളെടുക്കാനുമാകും.
ഇതിന്റെ ഒരു മറുവശം, വാക്സിനുകൾ ഉണ്ടാകുമ്പോൾ ഓരോ സ്‌ട്രെയ്‌നിനും വെവ്വേറെ വാക്സിനാകുമോ വരുക? അങ്ങനെയാണെങ്കിൽ ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി വിദേശയാത്രകൾ നടത്തുന്നവർ ഒന്നിലധികം വാക്സിനുകൾ വേണ്ടി വന്നേക്കാം.
ഇന്ത്യക്ക് വേണ്ടി ഒരു വാക്സിൻ, യൂറോപ്പിന് ഒരെണ്ണം, അമേരിക്കക്ക് വേറൊരെണ്ണം ഇങ്ങനെ?

ഫേസ്ബുക്കിൽ ഡോക്റ്റർ കുഞ്ഞാലി എഴുതിയിട്ടത്.
You can follow @MeloSpeaking.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: