ആശാരിയുറുമ്പുകൾ എന്നൊരു ഉറുമ്പുവർഗ്ഗമുണ്ട്. ഏതാണ്ട് നമ്മുടെ കട്ടുറുമ്പിനെപ്പോലെയുള്ള ഉറുമ്പുകളാണ്. വലിയ സമൂഹങ്ങളായി ഭൂമിയ്ക്കടിയിൽ തുരങ്കങ്ങൾ തീർത്തും വൃക്ഷങ്ങളിൽ കോളനികളുണ്ടാക്കിയും നിയതമായ ശീലങ്ങളുമായി ചിട്ടയോടെ ജീവിയ്ക്കുന്ന ഉറുമ്പുകൾ.

~1~
ഒരു ഉറുമ്പു സമൂഹത്തിൽ ഓരോ അംഗത്തിനും ഓരോ ജോലിയുണ്ടാകും. കൃത്യമായ സാമൂഹികമായ ജോലിവ്യത്യാസങ്ങൾ ഉറുമ്പിൻ കോളനിയിലുണ്ട്. ചിലവ ജോലിക്കാരന്മാരായിരിയ്ക്കും ചിലവ പട്ടാളക്കാരായിരിയ്ക്കും ചിലവ മുട്ടയിടാൻ മാത്രമായിരിയ്ക്കും ചിലവ കൂടു നന്നാക്കുന്നവരായിരിയ്ക്കും...അങ്ങനെയങ്ങനെ.

~2~
ഒരു ഉറുമ്പല്ല, ഒരു ഉറുമ്പ് സമൂഹമാണ്. ഒറ്റ ജീവി എന്ന് തോന്നത്തക്ക വണ്ണം വളരെ ഒരുമയോടെ ആ കോളനിയ്ക്കൊന്നാകെ ഒരു പൊതു മനസ്സുണ്ടെന്ന പോലെയാണ് പലപ്പോഴും അവ ജീവിയ്ക്കുന്നതും പെരുമാറുന്നതും.
ആശാരിയുറുമ്പുകളും അതിൽ നിന്ന് വ്യത്യസ്തരല്ല.

കോർഡിസപ്സ് എന്നൊരു തരം പൂപ്പലുണ്ട്.
~3~
അതൊരു പരാദപൂപ്പലാണ്. മറ്റൊരു ജീവിയെ ചൂഷണം ചെയ്ത് ജീവിതചക്രം പൂർത്തിയാക്കുന്ന പൂപ്പൽ. ഈ ആശാരിയുറുമ്പുകളാണ് കോർഡിസപ്സ് പൂപ്പലിന്റെ ഇര.

ഒരു പൂപ്പലിന്റെ വിത്ത് അബദ്ധത്തിൽ ശരീരത്തിലെങ്ങാനും പറ്റിപ്പിടിയ്ക്കാനിടയായാൽ ആദ്യമൊക്കെ ഉറുമ്പിനൊന്നും മനസ്സിലാകുകയേയില്ല.
~4~
പതിയെ ചില രാസാഗ്നികളുടെ സഹായത്താൽ ഉറുമ്പിന്റെ ശരീരം തുളച്ച് അത് അകത്ത് കടക്കും. ഉറുമ്പിന്റെ ശരീരത്തിലെത്തുന്ന നിമിഷം പൂപ്പലിന്റെ വിത്ത് അതിന്റെ ജോലി തുടങ്ങും. ആദ്യം ശരീരം മുഴുവൻ പൂപ്പലിന്റെ കോശങ്ങൾ വ്യാപിയ്ക്കും. പതിയെ അവ ഉറുമ്പിനെ നിയന്ത്രിയ്ക്കാൻ തുടങ്ങും.
~5~
അപസ്മാരബാധ മാതിരി ഇടയ്ക്കിടെ ഉറുമ്പ് കോച്ചി വീഴാൻ തുടങ്ങും. പൂപ്പലിന്റെ ജീവിതചക്രം പൂർത്തിയാകുമ്പോഴേയ്ക്കും ഒരു പ്രേതബാധ കൂടിയാലെന്ന പോലെ ഉറുമ്പ് പൂർണ്ണമായും പൂപ്പലിന്റെ നിയന്ത്രണത്തിലാവും. അതിനു തന്റെ ശരീരത്തിനെ നിയന്ത്രിയ്ക്കാനേ ആവില്ല.
~6~
ഉറുമ്പിന്റെ ശരീരം പിന്നെ ജീവിയ്ക്കുന്നതും പെരുമാറുന്നതുമെല്ലാം പൂപ്പലിന്റെ പ്രേരണയാൽ മാത്രമായിരിയ്ക്കും.

പൂപ്പലിന്റെ ജീവിതചക്രം പൂർത്തിയാവാറാകുമ്പൊ ഉറുമ്പ് പൂർണ്ണമായും പൂപ്പൽ പ്രേതബാധയുടെ നിയന്ത്രണത്തിലാവും. തനിയ്ക്ക് ഒരാവശ്യവുമില്ലാതെ സ്വന്തം കോളനി ഉപേക്ഷിച്ച് പൂപ്പലിനു
~7~
വളരാൻ ഏറ്റവുമനുയോജ്യമായ താപനിലയും ജലാംശവുമൊക്കെയുള്ള ഏതെങ്കിലും ചെടിയുടെ ഏറ്റവും ഉയരെയുള്ള ചില്ലയിലേയ്ക്ക് പൂപ്പൽ പ്രേതത്തിന്റെ നിയന്ത്രണത്താൽ ആ ഉറുമ്പ് കയറിപ്പോവും. അപ്പോഴേയ്ക്ക് തന്റെ താടിയെല്ലുകളെ നിയന്ത്രിയ്ക്കാൻ ഉറുമ്പിനു കഴിയാതെയാകും.
~8~
ഉയരത്തിലുള്ള ഒരു ഇലയിലോ തണ്ടിലോ സർവശക്തിയുമെടുത്ത് ഉറുമ്പ് ബാധാപ്രേരിതമായി കടിച്ചുപിടിയ്ക്കും. കടിച്ചുപിടിച്ചു കഴിഞ്ഞാൽപ്പിന്നെ അതിന് അനങ്ങാനാവില്ല. മരണക്കടി എന്നാണതിനെ ശാസ്ത്രജ്ഞർ വിളിയ്ക്കുന്നത്.

~9~
ഭക്ഷണമില്ലാതെ കടിച്ചു പിടിച്ചു അവിടെത്തൂങ്ങിക്കിടക്കും ആ ഉറുമ്പ്, അല്ല പൂപ്പലിന്റെ പ്രേതം ബാധിച്ച ഉറുമ്പിന്റെ ശരീരം.

ഇനിയാണ് തന്റെ ജീവിതചക്രത്തിന്റെ അടുത്ത ഭാഗത്തേയ്ക്ക് പൂപ്പൽ കടക്കുന്നത്. ഉറുമ്പിന്റെ തല തുരന്ന് പൂപ്പൽ തന്റെ തണ്ട് പുറത്തേക്കിറക്കും.
~10~
ആ തണ്ടിന്റെ അഗ്രത്തിൽ നിന്ന് ലക്ഷക്കണക്കിനു പുതിയ പൂപ്പൽ വിത്തുകൾ പൊഴിയും. ഉയരത്തിലുള്ള ഇലയുടെ അടിയിലായതുകൊണ്ട് ആ വിത്തുകൾ പാറി എല്ലായിടത്തും പരക്കും. അടുത്ത ആശാരിയുറുമ്പിനെത്തേടി ആ ഓരോ വിത്തുബാധയും മണ്ണിൽ ഒളിച്ചിരിയ്ക്കും
~11~
. ഒരു വലിയ ഉറുമ്പിൻ കോളനി തന്നെ അങ്ങനെ ചിലപ്പോൾ പൂപ്പൽ ബാധയാൽ നശിച്ച് ദ്രവിച്ചുതീരും.

ചിലപ്പോൾ കൂട്ടത്തിലെ ജോലിക്കാരനുറുമ്പുകൾ ഈ പൂപ്പൽ പ്രേതബാധ ആദ്യമേ കണ്ടെന്നിരിയ്ക്കും. തന്റെ കൂടെയുള്ള ഉറുമ്പ് കോച്ചിവീഴുന്നത് കാണുന്ന ആ ജോലിക്കാരനുറുമ്പുകൾ അപകടം മനസ്സിലാക്കി പൂപ്പൽ
~12~
ബാധിച്ച ഉറുമ്പിനെ ചുമന്ന് തന്റെ കോളനിയ്ക്ക് വളരെ ദൂരെ കൊണ്ട് കളയും. അതിനറിയാം പൂപ്പലിന്റെ ജീവിതചക്രം പൂർത്തിയായാൽ തല തുരന്ന് ലക്ഷക്കണക്കിനു വിത്തുകൾ അവിടെയെല്ലാം പരക്കുമെന്ന്. ഒരുപക്ഷേ അങ്ങനെ ദൂരെക്കൊണ്ടുക്കളഞ്ഞാൽ ആ കോളനി ചിലപ്പോൾ രക്ഷപെട്ടേയ്ക്കുമെന്ന്.

~13~
സീപീഎം എന്ന ആശാരിയുറുമ്പിന്റെ തല തുരന്ന് ഇസ്ലാമിസ്റ്റു പൂപ്പൽ എന്നാണ് തന്റെ തണ്ടു പുറത്തുചാടിയ്ക്കുന്നതെന്നാണ് ഞാനാലോചിയ്ക്കുന്നത്..

~14~
വായുജിത് പറയുന്നു. 30/03/2020

ഞാനാലോചിക്കുകയായിരുന്നു. ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളല്ലാതെ എന്താണ് വ്യത്യാസമുള്ളത് ?

ഈ രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളിൽ , ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസപരമായ നിലപാടുകളിൽ ഇസ്ലാമിസ്റ്റ് രാഷ്ട്രീയവുമായി
~15~
ബന്ധപ്പെട്ടൊക്കെ ഇവർ തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് ?

ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്..

മുത്വലാഖ് വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്..

സി.എ.എയിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്.പലയിടത്തും വേദി വരെ പങ്കിട്ടിട്ടുണ്ട്.

~16~
പ്രണയം നടിച്ചുള്ള മതപരിവർത്തന വിഷയത്തിൽ ഇരുകൂട്ടർക്കും ഒരേ നിലപാടാണ്.

മുംബൈ ആക്രമണം നടത്തിയത് പാകിസ്താനും ലഷക്ർ ഇ തോയ്ബയും അല്ല ആർ.എസ്.എസും മൊസാദുമാണെന്ന് ഇരുകൂട്ടരും പറയുന്നുണ്ട്.

പലസ്തീൻ വിഷയത്തിൽ ഇരുകൂട്ടർക്കും ഒരേ നിലപാട്..
~17~
ചൈന ഉയിഗുർ മുസ്ലിങ്ങളെ പീഡിപ്പിക്കുന്നത് ഇരു കൂട്ടരും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യും.

ശ്രീരാമനും അയോദ്ധ്യയും - രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്. ഹിന്ദുക്കളുടെ ദൈവമായ ശ്രീരാമൻ സവർണ ബിംബമാണെന്നാണ് രണ്ടു കൂട്ടരുടേയും നിലപാട്. വാത്മീകി രാമായണത്തേക്കാൾ ഒറിജിനൽ
~18~
അസീസ് തരുവണയുടെ മാപ്പിള രാമായണമാണ്.

എം.എഫ് ഹുസൈൻ വിഷയത്തിൽ ഇരുകൂട്ടരുടേയും നിലപാട് ഒന്നാണ്. സിപിഎമ്മുകാർ ഒരു പടികൂടി കടന്ന് രവിവർമ്മ അവാർഡ് വരെ കൊടുത്തു.

ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ രണ്ടുകൂട്ടർക്കും ഒരേ നിലപാടാണ്..

~19~
അഫ്സൽ ഗുരു വിഷയത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്..

ഭാരത് തുക്ഡേ തുക്ഡേ വിഷയത്തിൽ രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്. ടുക്ഡേ ടുക്ഡേ ഗ്യാങ്ങിലുള്ളവരെ മത്സരിച്ച് കേരളത്തിൽ കൊണ്ടു വന്നിട്ടുണ്ട് ഇരുകൂട്ടരും.

അർബൻ മാവോയിസ്റ്റുകളോട് രണ്ടു കൂട്ടർക്കും ഒരേ നിലപാടാണ്.
~20~
സിപിഎം പൊലീസ് കൊല്ലുന്ന മാവോയിസ്റ്റുകളോട് മാത്രമാണ് സിപിഎമ്മിന് എതിർപ്പ് . സി.ആർ.പി.എഫുകാർ വധിക്കുന്ന മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം വേണമെന്ന അഭിപ്രായത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്.

ബട്ല ഹൗസ് എൻകൗണ്ടർ വ്യാജമാണെന്നാണ് രണ്ടു കൂട്ടരുടെയും നിലപാട്

‌~21~
ഇസ്ലാമിക ഭീകരത എന്നൊരു സംഭവമേ ഇല്ലയെന്നും അത് സംഘികൾ , അമേരിക്ക , ഇസ്രയേൽ തുടങ്ങിയവയുടെ മുസ്ലിം വിരുദ്ധ സമീപനം കൊണ്ട് പാവപ്പെട്ട മുസ്ലിം സമുദായം ഭീകരരായിപ്പോവുകയാണെന്നാണ് രണ്ടു കൂട്ടരും പറയുന്നത്.

ദേശീയതക്കെതിരാണ് രണ്ടു കൂട്ടരുടേയും നിലപാട്.
~22~
ദേശീയതയോട് പുച്ഛവും ദേശസ്നേഹം ഒഴിവാക്കപ്പെടേണ്ടതുമാണ് രണ്ടുകൂട്ടർക്കും.

കശ്മീരിൽ നടക്കുന്ന ഭീകര പ്രവർത്തനം സ്വാതന്ത്ര്യ സമരമാണെന്നാണ് രണ്ടുകൂട്ടരുടേയും രഹസ്യ - പലപ്പോഴും പരസ്യമായ നിലപാട് .

കശ്മീരി പണ്ഡിറ്റുകൾക്കനുകൂലമായോ കശ്മീരിലെ ഇസ്ലാമിക ഭീകരതക്കെതിരെയോ
~23~
രണ്ടു കൂട്ടരും ഇന്നുവരെ കാര്യമായിട്ടൊന്നും പറഞ്ഞിട്ടില്ല.

ഇബ്രാഹിം അൽ റുബായിഷെന്ന അൽ ഖായ്ദ ഭീകരന്റെ കവിത കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്ന വിഷയത്തിലും ഇരുകൂട്ടർക്കും ഒരേ നിലപാടായിരുന്നു.

ജനാധിപത്യം ബഹുസ്വരത എന്നൊക്കെ രണ്ടു പേരും പറയും.
~24~
പക്ഷേ സർവാധിപത്യം കിട്ടിയാൽ രണ്ടുകൂട്ടരും ആദ്യം കശാപ്പ് ചെയ്യുക ജനാധിപത്യത്തെ തന്നെയാണ്.

ഇതുപോലെ എത്രയോ വിഷയത്തിൽ നിങ്ങളൊരേ തൂവല്പക്ഷികളാണ്.

ആകെ ഒരു വ്യത്യാസം കണ്ടത് .. പാകിസ്താനിൽ വെള്ളപ്പൊക്കം വന്നപ്പോൾ സിപിഎം സർക്കാർ പരസ്യമായി 5 കോടി കൊടുത്തു.
~25~
ജമ അത്തെ ഇസ്ലാമിക്കാർ പരസ്യമായി ഒന്നും ചെയ്തു കണ്ടില്ല.

ഇതിപ്പോ പായിപ്പാട്ടെ വിഷയത്തിൽ ജമ അത്തെ ഇസ്ലാമിയെ സിപിഎമ്മുകാർ കുറ്റപ്പെടുത്തുന്നുണ്ടെങ്കീൽ അതവർ ഭരണത്തിൽ ഇരിക്കുന്നതു കൊണ്ട് മാത്രമാണ്. ഭരണത്തിൽ ഇല്ലായിരുന്നെങ്കിൽ ജമ അത്തെ ഇസ്ലാമിക്കാരും മീഡിയവണ്ണും കൈരളിയും
~26~
സിപിഎമ്മും ചേർന്ന് ഇത് ചെയ്തേനെ എന്നതിൽ യാതൊരു സംശയവുമില്ല .

അതുകൊണ്ട് സിപിഎമ്മുകാരെ , സൈബർ കമ്മികളെ - അധികം ഡയലോഗടിക്കണ്ട. നിങ്ങളും ജമ അത്തെ ഇസ്ലാമിയും തമ്മിൽ വല്യ വ്യത്യാസമൊന്നുമില്ല -
~27~
ഈ രാജ്യത്തിനെതിരെ ഉള്ള ഏത് വിഷയത്തിലും നിങ്ങളൊറ്റക്കെട്ടാണ് ..

പണ്ടേ അങ്ങനെയാണ് - ജിന്ന പാകിസ്താൻ വേണമെന്ന് പറയുന്ന കാലം മുതൽ !

28/28

Kaaliyambi
You can follow @Arakkal_unnii.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: