*ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരൻ*
മലയാളത്തിലെ മഹാകവികളുടെ പരമ്പരയിൽ ഇന്നു നമ്മോടൊപ്പമുള്ള ഏകകവി യാണ് അക്കിത്തം. കവിത്രയത്തിനുശേഷം ചങ്ങമ്പുഴ, ശങ്കരക്കുറുപ്പ്, കുഞ്ഞിരാമൻനായർ, ഇടശ്ശേരി, വൈലോപ്പിള്ളി എന്നിവരൊഴിച്ചാൽ കവിതയുടെ മഹത്ത്വംകൊണ്ട് മഹാകവിയെന്നു വിശേഷിപ്പിക്കാൻ
~1~

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനായ അക്കിത്തമല്ലാതെ മറ്റാരും ഇന്നു ജീവിച്ചിരിപ്പില്ല.
സുദീർഘവും സംഭവബഹുലവുമായ ഒരു കാലഘട്ടം തന്നിലേൽപ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരമായിരുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. രണ്ടു ലോകയുദ്ധങ്ങൾ, സ്വാതന്ത്ര്യലബ്ധി,
~2~
സുദീർഘവും സംഭവബഹുലവുമായ ഒരു കാലഘട്ടം തന്നിലേൽപ്പിച്ച ആവേശങ്ങളുടെയും ആഘാതങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരമായിരുന്നു അക്കിത്തത്തിന്റെ കാവ്യപ്രപഞ്ചം. രണ്ടു ലോകയുദ്ധങ്ങൾ, സ്വാതന്ത്ര്യലബ്ധി,
~2~
വിഭജനം, ശാസ്ത്രസാങ്കേതികപുരോഗതി, ഗാന്ധിയൻ ആദർശം, സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനം, ആഗോളീകരണം, മതതീവ്രവാദം എന്നിങ്ങനെ പോയനൂറ്റാണ്ടിൽ മാനവരാശിക്ക് കൊടിയ ദുരന്തങ്ങളും വലിയ പ്രതീക്ഷകളും നൽകിയ സംഭവപരമ്പരകൾക്കു സാക്ഷിയാവുകയും തന്റെ മനഃസാക്ഷിക്കൊത്ത് കാലത്തോടു
~3~
~3~
പ്രതികരിക്കുകയും ചെയ്ത കവി.
മനുഷ്യസങ്കീർത്തനമാണ് അക്കിത്തം പ്രതിനിധാനം ചെയ്ത കവിതയിലെ പൊന്നാനിക്കളരിയുടെ സാമാന്യസ്വഭാവം. മാനവികതാവാദവും അഹിംസാവാദവും താൻ ഗുരുതുല്യനായി കരുതുന്ന ഇടശ്ശേരിയിൽനിന്ന് അക്കിത്തം സ്വീകരിച്ചതായി കരുതാം. എന്നാൽ, അക്കിത്തത്തിന്റെ മനുഷ്യന് അക്കാലത്തെ
~4~

പൊതുസങ്കല്പത്തിനു വിപരീതമായ ഒരു വ്യക്തിത്വമുണ്ടായിരുന്നു. ചെയ്ത ശരികളെച്ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യനെയല്ല, തെറ്റുകളെച്ചൊല്ലി പശ്ചാത്തപിക്കുന്ന മനുഷ്യനെയാണ് അദ്ദേഹം ആരാധിച്ചത്. മനുഷ്യന്റെ കരുത്ത് കരബലത്തിലല്ല കരയാനുള്ള കരുത്തിലാണെന്ന് അക്കിത്തം വിശ്വസിച്ചു.
~5~
~5~
*_ഒരു കണ്ണീർക്കണം മറ്റു_*
*_ള്ളവർക്കായ് ഞാൻ പൊഴിക്കവേ_*
*_ഉദിക്കയാണെന്നാത്മാവി_*
*_ലായിരം സൗരമണ്ഡലം_*
കണ്ണുനീർത്തുള്ളി എത്ര അമൂല്യമായ വസ്തുവാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഈ വരികൾ ഇന്നും കാവ്യാസ്വാദകർ ചുണ്ടിൽ കൊണ്ടുനടക്കുന്നു. ഒരർഥത്തിൽ കണ്ണുനീർത്തുള്ളികൾകൊണ്ടു പണിഞ്ഞ
~6~

വെണ്ണക്കൽശില്പങ്ങളാണ് അക്കിത്തത്തിന്റെ രചനകൾ.
മനുഷ്യവർഗത്തിന്റെ ഏറ്റവും പഴയ വിജ്ഞാനസമ്പത്തായിക്കരുതുന്ന വേദങ്ങളിലാണ് അക്കിത്തത്തിന്റെ ജീവിതദർശനത്തിന്റെ അടിവേരുകളൂന്നിയിട്ടുള്ളത്. ഇദം ന മമ (ഇത് എന്റെയല്ല) എന്ന വേദമന്ത്രം അദ്ദേഹത്തിന്റെ വിശ്വാസാദർശങ്ങളെ പ്രതിഫലിപ്പിക്കുന്നു.
~7~

*_എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ_*
*_എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!_*
എന്ന് പണ്ടത്തെ മേശാന്തി എന്ന കവിതയിൽ അദ്ദേഹം പറയുന്നുമുണ്ട്. ഇങ്ങനെ വേദകാലത്തോളം നീണ്ട ഒരു ഭൂതകാലത്തെ ഉൾക്കൊണ്ട് സമകാലത്തെ നേരിടുകയായിരുന്നു അക്കിത്തം.
~8~
*_എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ!_*
എന്ന് പണ്ടത്തെ മേശാന്തി എന്ന കവിതയിൽ അദ്ദേഹം പറയുന്നുമുണ്ട്. ഇങ്ങനെ വേദകാലത്തോളം നീണ്ട ഒരു ഭൂതകാലത്തെ ഉൾക്കൊണ്ട് സമകാലത്തെ നേരിടുകയായിരുന്നു അക്കിത്തം.
~8~
വിപ്ലവത്തിന്റെ പേരിൽ നടന്ന ഹിംസയുടെ താണ്ഡവം കണ്ട് പശ്ചാത്താപവിവശമായ ഒരു ഹൃദയത്തിന്റെ പൊട്ടിക്കരച്ചിലായിരുന്നു അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം. മലയാളികളെ ഏറെ പ്രകോപിപ്പിക്കുകയും ആത്മപരിശോധനയ്ക്കു പ്രചോദിപ്പിക്കുകയും ചെയ്ത ആ കൃതി രചിക്കപ്പെട്ട്
~9~
~9~
ആറു പതിറ്റാണ്ടു പിന്നിട്ടുവെങ്കിലും ഇന്നും ചർച്ചചെയ്യപ്പെടുന്നു.
*_വെളിച്ചം ദുഃഖമാണുണ്ണീ,_*
*_തമസ്സല്ലോ സുഖപ്രദം!& #39;_*
സ്ഥാനത്തും അസ്ഥാനത്തും (കറന്റുപോയാൽ വിശേഷിച്ചും!) ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തിൽ.
~10~
*_വെളിച്ചം ദുഃഖമാണുണ്ണീ,_*
*_തമസ്സല്ലോ സുഖപ്രദം!& #39;_*
സ്ഥാനത്തും അസ്ഥാനത്തും (കറന്റുപോയാൽ വിശേഷിച്ചും!) ഉദ്ധരിക്കാറുള്ള ഈ വരികളോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരീരടിയില്ല മലയാളത്തിൽ.
~10~
അക്കിത്തം ഇരുട്ടിന്റെ ഉദ്ഗാതാവാണെന്നുവരെ തീർപ്പുകല്പിച്ചവരുണ്ട്. എന്നാൽ അദ്ദേഹംതന്നെ ആ വരികൾക്കിടയിലെ കാണാവരികൾ വ്യക്തമാക്കിയിട്ടുണ്ട്; രഘുവംശത്തിലെ _& #39;& #39;മരണം പ്രകൃതിശ്ശരീരിണാം വികൃതിർജീവിതമുച്യതൈ ബുധൈഃ& #39;& #39;_ എന്ന ശ്ലോകത്തിന്റെ സത്തയാണ് ആ വരികളുടെ അന്തശ്ശോഭയെന്ന്.
~11~
~11~
മരണം ശരീരികൾക്കു പ്രകൃതിയാണ്. ജീവിതമാണ് വികൃതി അഥവാ മായ. മൃത്യു സത്യം ജഗന്മിഥ്യ എന്ന ദർശനം. സുഖദുഃഖസമ്മിശ്രമായ ജീവിതമാകുന്ന വെളിച്ചം, ശാശ്വതമായ മൃതിതമസ്സിലെ ക്ഷണപ്രഭ മാത്രമാണെന്ന വിവേകം. & #39;കണ്ണിന്നകത്തൊരു കണ്ണി& #39;ല്ലാത്തവർ അർഥത്തിന്റെ ഈ അന്തർവാഹിനിയെ കാണാതെപോയെന്നതാണു വാസ്തവം.
~12~
~12~
അസ്തമയസൂര്യനെപ്പോലെ ശാന്തരശ്മികൾ തൂകിക്കൊണ്ട് അക്കിത്തം ഇപ്പൊഴും നമ്മോടൊപ്പമുണ്ട് എന്ന സുകൃതത്തെച്ചൊല്ലി ശ്രേഷ്ഠമലയാളം അഭിമാനിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്
ആശംസകൾ.
പി.പി.രാമചന്ദ്രൻ
13/13
ആശംസകൾ.
പി.പി.രാമചന്ദ്രൻ
13/13