#സിപിഎമ്മിന്റെ നിലപാടുകളും #ബാലൻ_കെ_നായരുടെ ബലാത്സംഗവും ഒരുപോലെയാണ്.
ചില സിനിമകളിലെ ബലാത്സംഗ സീനുകൾ നോക്കുക. വില്ലൻ, നായികയെ ബലാത്സംഗം ചെയ്യാൻ പോകുന്നു. ആദ്യം, നായിക പിച്ചുകയും, മാന്തുകയും, കടിയ്ക്കുകയുമൊക്കെ ചെയ്ത് വില്ലനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.

1/
വില്ലൻ തന്റെ കലാപരിപാടിയുമായി മുന്നേറുമ്പോൾ, നായികയുടെ എതിർപ്പ് കുറഞ്ഞു വരുന്നു. വില്ലൻ ലേശം കൂടി മുന്നോട്ടു പോകുമ്പോൾ, എതിർപ്പ് പാടേ കുറഞ്ഞ്, സംഭവം ഒരു കൂട്ടുകച്ചവടം പോലെയാകുന്നു. ചില സീനുകളിൽ, വില്ലൻ നായികയെ ബലാത്സംഗം ചെയ്യുകയാണോ,

2/
അതോ നായിക വില്ലന്റെ ചാരിത്ര്യം നശിപ്പിക്കുകയാണോ എന്ന്, കാണുന്ന നമുക്ക് തന്നെ സംശയം തോന്നിപ്പോകും. 'സംഗതി'യെല്ലാം കഴിഞ്ഞ് മാഞ്ഞുപോയ സിന്ദൂരപ്പൊട്ടും, അഴിഞ്ഞുലഞ്ഞ തലമുടിയും, കീറിപ്പറിഞ്ഞ റൗക്കയുമായി ചാരിയിരുന്നോ, കമിഴ്ന്നു കിടന്നോ കരയുന്ന നായികയിൽ രംഗം അവസാനിക്കുന്നു.

3/
പിന്നീട്, പലപ്പോഴും ഈ നായികക്ക് വില്ലനോട് 'ഒരിത്' തോന്നുന്നതായി കാണാം. ഒരിഷ്ടം...ഒരടുപ്പം....തന്നെയൊരിക്കൽ ബലാത്സംഗം ചെയ്ത വില്ലനില്ലാതെ ജീവിക്കാൻ പോലും കഴിയില്ലെന്ന് ചില നായികമാർക്ക് തോന്നിയിട്ടുമുണ്ട്. ഇവർ പിന്നീട് ഒന്നിച്ചു ജീവിച്ച ചരിത്രവുമുണ്ട്.

4/
#ഹിറ്റ്ലർ സിനിമയിലെ എം ജി സോമനും, ഇളവരശിയും തന്നെ ഏറ്റവും വലിയ ഉദാഹരണം. "നീയൊന്ന് ഒച്ച വച്ചിരുന്നെങ്കിൽ....ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ..." ഈ ഡയലോഗ് ഫെയ്മസുമാണല്ലോ. ഒച്ച വയ്ക്കുകയോ, കരയുകയോ ചെയ്തിരുന്നെങ്കിൽ, സോമൻ മൂക്കും വായും പൊത്തിപ്പിടിക്കുകയും, ഇളവരശിയുടെ കാറ്റ് പോകുകയും
5/
ചെയ്യുമായിരുന്നു എന്നത് വേറെകാര്യം.
പറഞ്ഞു വന്നത് ഇതേക്കുറിച്ചൊന്നുമല്ല. ഇതൊരു ഉദാഹരണത്തിന് ചൂണ്ടിക്കാണിച്ചെന്ന് മാത്രം. നോക്കൂ.... #കമ്പ്യൂട്ടർ വന്നപ്പോൾ #തൊഴിൽ_തിന്നുന്ന_ബകൻ എന്ന് പറഞ്ഞ് സിപിഎം എതിർത്തു. #ട്രാക്ടർ വന്നപ്പോൾ, തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന്
6/
പറഞ്ഞ് എതിർത്തു. കേന്ദ്രസർക്കാർ #ജിഎസ്ടി കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തു. #ബൂർഷ്വാ രാജ്യമാണെന്ന് പറഞ്ഞ് അമേരിക്കയെ തെറിവിളിച്ചു. #ഗെയ്ൽ വാതക പൈപ്പ് കൊണ്ടുവരുന്നതിനെതിരെ പ്രക്ഷോഭം നടത്തി. യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് #ശബരിമലയിൽ ആവുന്നത്ര വേണ്ടാതീനം മൊത്തം
7/
കാണിച്ചുകൂട്ടി. #കെ_എം_മാണിയെ കോഴക്കള്ളനെന്ന് വിളിക്കുകയും, അദ്ദേഹം ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തി നിയമസഭയിൽ അക്രമം അഴിച്ചു വിടുകയും ചെയ്തു. എന്നിട്ടോ....?

😀 എകെജി സെന്ററും, പാർട്ടി ആപ്പീസുകളും പോലും കമ്പ്യൂട്ടർവൽക്കരിച്ചെന്ന് മാത്രമല്ല, കമ്മ്യൂണിസ്റ്റ്

8/
നേതാക്കളുടെ കക്ഷത്ത് പോലും ഇപ്പോൾ ലാപ്‌ടോപ്പാണ്. പതിനഞ്ച് കൊല്ലം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കുകയും, ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുകയും ചെയ്യുന്ന, 'നിലപാടുകളുടെ രാജകുമാരൻ' പിണറായി വിജയന്റെ മകൾ പോലും ഐടി കമ്പനി ഉടമയാണ്.
😀 ഉണ്ടായിരുന്ന വയലുകളിൽ മുഴുവൻ ചുവന്ന കോണകം
9/
കുത്തി. നെൽകൃഷി നടക്കുന്നിടത്ത് തൊഴിലാളികളെ കിട്ടാത്തതിനാൽ, ഇപ്പോൾ ട്രാക്ടർ ഉപയോഗിക്കുന്നു.
😀 ജിഎസ്ടി സംസ്ഥാനങ്ങൾക്ക് പ്രയോജനകരമാണെന്ന് ധനകാര്യമന്ത്രിയും, കയർ പിരിയ്ക്കുന്നതിൽ ഡോക്ടറേറ്റുള്ളയാളുമായ ഡോക്ടർ തോമസ് ഐസക്ക് തന്നെ പറയുന്നു.
10/
😀 ബൂർഷ്വാ രാജ്യമാണെങ്കിലും, കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്ക് മൂലക്കുരുവിന് ചികിത്സിക്കാനും, കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് വിദഗ്ധ ചികിത്സയ്ക്കും അമേരിക്കയിൽ തന്നെ പോകണം.
111/
😀 ഇപ്പോൾ ഗെയ്ൽ വാതക പൈപ്പ് നിർമ്മാണം പൂർത്തീകരിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു.
😀 ശബരിമലയിൽ യുവതീപ്രവേശനത്തിന് മുറവിളി കൂട്ടുകയും, ഇരുളിന്റെ മറവിൽ രണ്ട് പേക്കോലങ്ങളെ തലവഴി മുണ്ടിട്ട് സന്നിധാനത്ത് എത്തിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് സർക്കാർ, ഇക്കൊല്ലത്തെ ശബരിമല

12/
ദർശിക്കാനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിൽ '50 വയസ്സിന് താഴെയുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല' എന്ന് പുതുക്കിയ നിലപാട് വ്യക്തമാക്കി.
😀 കെ എം മാണിയെ കോഴക്കള്ളനെന്ന് വിളിച്ച്, നാടായ നാട്ടിലെല്ലാം കിടന്ന അണികളെ വാരിക്കൂട്ടി തിരുവനന്തപുരത്ത് കൊണ്ടുവന്ന്, കൊതുകുകടിയും 13/
കൊള്ളിച്ച്, റോഡുകൾ മൊത്തം അപ്പിയിട്ട് നാറ്റിച്ചിട്ട്, കെ എം മാണിയുടെ പാർട്ടിയെ ഘടകകക്ഷിയാക്കി, മകൻ ജോസ് കെ മാണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ട് ന്യായീകരിക്കുന്നു...."അച്ഛൻ ചെയ്ത തെറ്റിന് മകൻ എന്ത് പിഴച്ചു...?"

14/
ഇതാണ് ഞാൻ പറഞ്ഞത്, സിപിഎമ്മിന്റെ നിലപാടുകളും, ബാലൻ കെ നായരുടെ ബലാത്സംഗവും ഒരുപോലെയാണെന്ന്. ആദ്യം എതിർക്കും. ആദ്യത്തെ എതിർപ്പ് പിന്നീട് ദുർബലമാകും. ഒടുവിൽ വഴങ്ങിക്കൊടുക്കുകയും ചെയ്യും.
#ഞാൻ_പറഞ്ഞതിൽ_എന്തെങ്കിലും_തെറ്റുണ്ടെങ്കിൽ_നിങ്ങൾ_തന്നെ_പറയൂ. -

15/15
കടപ്പാട്
You can follow @rajeeshkIN.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.