ജൂനാ അഖാഡയെ പറ്റി പല പരാമർശങ്ങൾ വരുന്ന സമയത്ത് എനിക്ക് അറിയാവുന്ന , പല യാത്രകളിലൂടെ , വായനയിലൂടെ അഖാഡയെ പറ്റി ഞാൻ മനസിലാക്കിയ ചില കാര്യങ്ങൾ എഴുതണം എന്ന് കരുതുന്നു. പലതും വാമൊഴിയായി കേട്ടതാണ് ,
തെറ്റുണ്ടങ്കിൽ ചൂണ്ടിക്കാണിച്ചാൽ തിരുത്താം എന്ന് സാരം . ~1
ത്രിമൂർത്തികളുടെ അംശാവതാരമായ ഭഗവാൻ ദത്തത്രേയ മഹർഷിയാണ് ജൂനാ അഖാഡയുടെ സ്ഥാപകൻ . ഭാരതത്തിലെ 13 അഖാഡകളിൽ എഴെണ്ണം ശൈവ പ്രധാനവും , മൂന്നെണ്ണം വൈഷണവ പ്രധാനവുമാണ് . ആ 13 അഖാഡകളിൽ ഏറ്റവും വലിയ അഖാഡ , വാരാണസി കേന്ദ്രമാക്കിയ ജൂനാ അഖാഡയാണ് .~2
അഖാഡയിൽ രണ്ട് വിഭാഗം സാധുകൾ ഉണ്ട് , ശാസ്ത്രധാരിയും , അസ്ത്രധാരിയും . ഇതിൽ ശാസ്ത്രധാരി വിഭാഗത്തിൽ ജഗത് ഗുരു ശങ്കരാചാര്യ സ്വാമികൾ സ്ഥാപിച്ച സമ്പ്രദായമാണ് പ്രസിദ്ധമായ " ദശനാമി " സമ്പ്രദായം . നമ്മൾ പൊതുവെ കേൾക്കുന്ന , പുരി , സരസ്വതി , ഗിരി , ഭാരതി എന്നൊക്കെ~3
പേരുള്ള വിഭാഗം സന്യാസിമാർ ഈ വിഭാഗത്തിൽ വരുന്നു .ആത്മാവിന്റെ മോക്ഷത്തോടൊപ്പം സമാജോദ്ധാരണവും , സാധാരണ ജനങ്ങൾകളെ ആധ്യാത്മിക പന്ഥാവിലൂടെ നടത്തുന്നതുമാണ് ഇവരുടെ ദൗത്യം . ~4
ഇനിയുള്ള വിഭാഗമാണ് , അസ്ത്രധാരികൾ . നാല് ലക്ഷത്തിലധികം അംഗങ്ങളുള്ള ജൂനാ അഖാഡയിലെ ഭൂരിപക്ഷം സാധുകളും അസ്ത്രധാരികളാണ് . ധർമ്മത്തെ സംരക്ഷിച്ചു നിർത്തുന്നതാണ് ഇവരുടെ മുഖ്യ ദൗത്യം . ആഘോരികൾ , നാഗ സാധുകൾ എന്നൊക്കെ പൊതുവെ~5
വിളിക്കപ്പെടുന്ന ഇവരിൽ തന്നെ നൂറിലധികം വിഭാഗങ്ങളുണ്ട് . കാശി നഗരത്തിന്റെ രക്ഷകനായ ഭഗവാൻ കാലഭൈരവന്റെ അംശങ്ങളാണ് ഇവർ . ഇവരിൽ ഭൂരിഭാഗവും ഹഠയോഗികളാണ് , എന്ന് മാത്രമല്ല , സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമായ , നിദ്രാ , ഭോജന ശീലങ്ങൾ ഉള്ളവരാണിവർ . ~6
ഇവർക്ക് ഭയം എന്ന വികാരം തീരെയില്ല .
അതി ഘോരം , അഥവാ ഇതിലും ഘോരമായി മറ്റൊന്നില്ല എന്ന അർത്ഥത്തിലാണ് അഘോരി എന്ന് ഇവരെ വിളിക്കുന്നത് ( ഘോരമല്ലാത്തത് എന്ന അർത്ഥത്തിൽ സാധന ചെയ്യുന്നവരുമുണ്ട് ) . പൊതുവെ ഇവർ സാധാരണ ജനങ്ങൾക്കിടയൽ വരാറില്ല .~7
അതായത് സാധാരണ കാശിലും മറ്റും ജട വളർത്തി ഭസ്മം പൂശി നടക്കുന്നവരിൽ നല്ലൊരു വിഭാഗം വെറും ടൂറിസ്റ്റ് ആകർഷണത്തിനുള്ള മേക്കപ്പ് സാധുകൾ ആണ് . എന്നാൽ ഉഗ്ര സാധനയുള്ള സാധുകളും ഇവിടെയുണ്ട് . അവരോട് നമ്മൾ സംസാരിക്കുന്നതും ചിത്രം എടുക്കുന്നതും ഒന്നും ~8
അവർക്ക് വലിയ താൽപ്പര്യം കാണില്ല , ചിലപ്പോളൊക്കെ ചീത്ത പറഞ്ഞോടിക്കുകയും ചെയ്യും . വാരാണസി കഴിഞ്ഞാൽ ഹിമാലയ സാനുകളിലാണ് ഇവർ അധികവും വസിക്കുന്നത് . ചിലപ്പോൾ ബോർഡർ കിടന്ന് ചൈനയിലേക്കും , ടിബറ്റിലേക്കും ഇവർ യാത്ര ചെയ്യാറുണ്ട് .~9
എന്നാൽ 12 വർഷത്തിലൊരിക്കൽ വരുന്ന കുംഭമേളക്കും , 6 വർഷത്തിൽ വരുന്ന അർദ്ധ കുംഭത്തിനും ഇവർ വരും . കുംഭമേള നടക്കുന്നത് ഭാരതത്തിലെ നാല് പട്ടണത്തിലാണ് , സമയമാവുമ്പോൾ ഇവർ അവിടെ എത്തിയിട്ടുണ്ടാവും എന്നാൽ ലക്ഷക്കണക്കിന് വരുന്ന ഇവർ യാത്ര ചെയ്യുന്നത് അപൂർവ്വമായാണ്~10
കാണാറുള്ളത് ,ഒരുപക്ഷെ തീരെ കാണാറില്ല എന്ന് തന്നെ പറയാം .എങ്ങനെയീ പട്ടണങ്ങളിൽ ഇവർ എത്തുന്നു എന്നത് ഇന്നുമൊരു അത്ഭുദമാണ് .

കുംഭത്തിലെ ആദ്യ സ്നാനമായ ഷാഹി സ്നാനത്തിന് അവകാശം ഇവർക്കാണ് .~11
അതിന് ശേഷം മാത്രമാണ് പൊതുജനങ്ങൾക്ക് അവകാശമുള്ളൂ .

ഇത്തരത്തിൽ അസ്ത്ര ശാസ്ത്രധാരികളായ ജൂനാ അഖാഡയെ , ഭൈരവ അഖാഡ എന്നും വിളിക്കാറുണ്ട് .~12
ഭാരതത്തിലെ വൈദേശിക അക്രമണ സമയത്തും ഈ സന്യാസി ശ്രേഷ്ഠന്മാർ ധർമ്മ സംരക്ഷണത്തിനായി നിലകൊണ്ടു .

അഫ്ഗാനിൽ നിന്നും പടകൂട്ടി ആബാദലി വന്നപ്പോൽ വൃന്ദാവനം തകർക്കപ്പെട്ടു , ആയിരങ്ങൾക്ക് ജീവൻ നഷ്ടമായി അതിന് ശേഷം മുന്നേറിയ അബാദലിയെ~13
ഗോകുലത്തിൽ വെച്ചു തടഞ്ഞത് നാഗാ സാധുകളാണ് . നഗ്‌നദേഹത്തോടെ ചിതാഭസ്മമണിഞ്ഞ് ത്രിശൂലം കൈയ്യിലേന്തി നിൽക്കുന്ന ഇവർ ആരാണ് എന്ന് അവർക്ക് മനസിലായില്ല . സാധാരണ സൈന്യത്തെ നേരിടുന്ന പോലെ ഇവർക്ക് നേരെ പാഞ്ഞെടുത്ത അഫ്ഗാൻ പട അറിഞ്ഞില്ല , ~14
അവർ ഓടിയടുക്കുന്നത് , മരണത്തിനും മരണമായ കാലഭൈരവനെ തേടിയാണെന്ന് .

ഇവരുടെ മനുഷ്യത്വം തൊട്ട് തീണ്ടിയില്ലാത്ത അക്രമത്തെ തുടർന്ന് അഫ്ഗാൻകാർ യുദ്ധഭൂമി വിട്ട് ഭയന്നോടി .~15
1664ൽ ഓറങ്കസീബ് വാരാണസി ആക്രമിച്ചപ്പോൾ വാരാണസിയെ കാത്തു രക്ഷിച്ചത് ഇതേ സന്യാസിമാരാണ് . അന്ന് തോറ്റോടിയ മുഗൾ പട ഔറങ്ങസീബിന്റെ മുഖത്തേറ്റ കനത്ത പ്രഹരമായി .പിന്നീട് 1669 ൽ വീണ്ടും ഔറങ്ങസീബ് വലിയൊരു സൈന്യത്തെ വാരാണസി കീഴടക്കാനയച്ചു , ~16
40000 അധികം നാഗ സാധുകളാണ് ആ യുദ്ധത്തിൽ കൊല്ലപ്പെട്ടത് . ഔറങ്ങസീബ് വാരാണസി കീഴടക്കിയ അഹങ്കാരത്തിൽ പ്രയാഗ് കുംഭമേള തടയാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ നാഗ സാധുകളുടെ ത്രിശൂലത്തിന് മുൻപിൽ പിടിച്ചു നിൽക്കാൻ മുകളർക്കായില്ല . ഒടുവിൽ മറാത്താ സൈന്യതോടൊപ്പം സാധുകൾ യുദ്ധം ~17
ചെയ്തു കൊണ്ട് കാശി തിരിച്ചു പിടിച്ചു.
ഉജ്ജയിനിയിലെ അഹല്യാ ഭായ് ഹോൾക്കറുടെ നേതൃത്വത്തിൽ കാശി ക്ഷേത്രം പുനർനിർമ്മിച്ചു .

ഇത്തരത്തിൽ അനവധി ആക്രമണങ്ങൾ നേരിട്ട് ഇന്നും ധർമ്മോദ്ധാരണത്തിനായി നിലനിൽക്കുന്ന പരമ്പരയാണ് ജൂനാ അഖാഡ . ~18
ഇവർക്ക് രാജാവ് ആരെന്നത് വിഷയമല്ല ,
ഭാര്യയില്ല ,കുട്ടിയില്ല ,കുടുംബമില്ല .
ഭയമില്ല , കാമമില്ല , ലോഭമോഹങ്ങളില്ല .
നേടാനായും നഷ്ടപ്പെടാനായുമൊന്നുമില്ല .
സമ്മാനിതനവുള്ള മോഹമോ , അപമാനിതനാവുമെന്ന ഭയമോവില്ല .
ശത്രുവില്ല , മിത്രവുമില്ല .~19
ദിക്കുകളെ അംബരമാക്കി , ഉടലാക്കെ
വെണ്ണ് ചാരം പൂശി , പരമാനന്ദലഹരിയിൽ മുഴുകിയിരിക്കുന്ന ഇവരാണ് യഥാർതത്തിൽ ശിവസേന , ഭഗവാൻ കാലഭൈരവന്റെ സൈന്യം .~20
ചിത്രത്തിൽ : അസ്ത്രധാരികളും ശാസ്ത്രധാരികളും ഒന്നാവുന്ന ആ മുഹൂർത്തം .കുംഭമേളക്കായി വരുന്ന ആചാര്യ മഹാമണ്ഡലേശ്വരനെ സ്വാഗതം ചെയ്യുന്ന ചെയ്യുന്ന നാഗ സന്യാസിവര്യന്മാർ .~21/21

കടപ്പാട്https://abs.twimg.com/emoji/v2/... draggable="false" alt="🙏" title="Folded hands" aria-label="Emoji: Folded hands">https://abs.twimg.com/emoji/v2/... draggable="false" alt="🙏" title="Folded hands" aria-label="Emoji: Folded hands">
You can follow @sandhya_renjith.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled: